ജസ്റ്റിസ് എൻ.വി രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ 24ന്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ 23ന് വിരമിക്കും. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് , എൻ.വി.രമണയെ രാഷ്ട്രപതി നിയോഗിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി.രമണയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. ഈ മാസം 24നാണ് സത്യപ്രതിജ്ഞ. നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ 23ന് വിരമിക്കും. അദ്ദേഹത്തിന്റെ പിൻഗാമിയായാണ് , എൻ.വി.രമണയെ രാഷ്ട്രപതി നിയോഗിച്ചിരിക്കുന്നത്. 1957 ഓഗസ്റ്റ് 27ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ ജനിച്ച ജസ്റ്റിസ് രമണ, സുപ്രീം കോടതിയുടെ 48–ാം ചീഫ് ജസ്റ്റിസായാണ് നിയമിതനാകുന്നത്.
ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ 1957 ഓഗസ്ത് 27നാണ് ജസ്റ്റിസ് എന്‍വി രമണ (63)ജനിച്ചത്. ആന്ധ്രയില്‍ നിന്ന് ഈ പദവിയിലേക്കെത്തുന്ന രണ്ടാമത്തെ ആളാണ് എന്‍.വി രമണ. സുപ്രീം കോടതിയുടെ ഒമ്പതാമത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന(1966-67) സുബ്ബ റാവോ ആയിരുന്നു ഇതിന് മുന്‍പ് ആന്ധാപ്രദേശില്‍ നിന്ന് ഈ പദവിയിലേക്കെത്തിയ ആദ്യ വ്യക്തി. 2022 ഓഗസ്റ്റ് 26വരെ പദവിയിൽ തുടരാം.
advertisement
ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി, ആന്ധ്രാപ്രദേശ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ലാണ് സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിച്ചു തുടങ്ങിയത്. കശ്മീരിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയ വിധി പുനഃപരിശോധിക്കാന്‍ ഉത്തരവിട്ട ബെഞ്ചിലെ അംഗമായിരുന്നു എന്‍വി രമണ. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് വാദിച്ച ജഡ്ജിമാരുടെ പാനലിലും അദ്ദേഹം അംഗമായിരുന്നു. കർഷക കുടുംബത്തിൽ നിന്നുള്ള ആദ്യ തലമുറ അഭിഭാഷകനായ അദ്ദേഹം ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നവരം ഗ്രാമത്തിൽ നിന്നുള്ളയാളാണ്.
advertisement
1966–67 കാലയളവിൽ ചീഫ് ജസ്റ്റിസായിരുന്ന കെ.സുബ്ബറാവുവിനു ശേഷം ആന്ധ്ര സംസ്ഥാനത്തുനിന്ന് ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് രമണം.
2000 ജൂൺ 27ന് ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായ രമണ, 2013 മാർച്ച് 10 മുതൽ മേയ് 20 വരെ ആക്ടിങ് ചീഫ് ജസ്റ്റിസായി. ആ വർഷം തന്നെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2014ൽ സുപ്രീം കോടതി ജഡ്ജിയായി.
'വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയും; ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം': എ.കെ ബാലന് മറുപടിയുമായി സുകുമാരൻ നായർ
advertisement
കോട്ടയം: ശബരിമല പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയ മന്ത്രി എ.കെ.ബാലന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. 'വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയും. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിശ്വാസത്തെക്കുറിച്ചു പറയാന്‍ പാടില്ല എന്നാണോ? വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്നു വിശ്വാസികള്‍ തീരുമാനിക്കും. ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം. എ.കെ.ബാലന്‍ അദ്ദേഹത്തിന്റെ വഴി നോക്കട്ടെ. മറുപടി പറയേണ്ടിടത്ത് പറഞ്ഞോളാം'- സുകുമാരൻ നായർ ന്യൂസ് 18നോട് പറഞ്ഞു. വിശ്വാസികളുടെ വിശ്വാസത്തെ ബോധപൂര്‍വം ദുരുപയോഗം ചെയ്യുകയാണെന്നാരോപിച്ചാണ് എ.കെ ബാലൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
advertisement
മുഖ്യമന്ത്രിക്കെതിരെ അയ്യപ്പകോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിക്കെതിരെ വിശ്വാസികൾ വോട്ടു ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തതിനെതിരെയും എ.കെ ബാലൻ പരാതി നൽകിയിട്ടുണ്ട്.
. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചൊവ്വാഴ്ച രാവിലെ പറഞ്ഞിരുന്നു. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. സുകുമാരൻ നായർക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശബരിമലയുമായി ബന്ധപ്പെട്ട പരാമർശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ബാലൻ പരാതി നൽകിയത്.
advertisement
അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ പ്രതകരിച്ചത്. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണ് എല്ലാവരും നിൽക്കുക. എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 06, 2021 4:00 PM IST