advertisement

'പാക്കിസ്ഥാനിൽ പോയത് വീഡിയോയെടുക്കാൻ'; ചാരവൃത്തിയ്ക്ക് അറസ്റ്റിലായ യൂട്യൂബറുടെ പിതാവ്

Last Updated:

എല്ലാ അനുമതിയോടുകൂടിയാണ് മകൾ പാക്കിസ്ഥാനിലേക്ക് പോയതെന്ന് പിതാവ് പ്രതികരിച്ചു

News18
News18
ന്യൂഡൽഹി: ചാരവൃത്തിയ്ക്ക് അറസ്റ്റിലായ മകൾ ജ്യോതി മൽഹോത്ര പാക്കിസ്ഥാനിലേക്ക് പോയത് വീ‍ഡിയോയെടുക്കുന്നതിന് വേണ്ടിയാണെന്ന് പിതാവ് ഹാരിസ് മൽഹോത്ര. പൊലീസ് തങ്ങളുടെ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചുവച്ചിരിക്കുകയാണെന്നും എല്ലാ അനുമതിയോടുകൂടിയാണ് മകൾ പാക്കിസ്ഥാനിലേക്ക് പോയതെന്നും പിതാവ് പറഞ്ഞു.
വീഡിയോ എടുക്കുന്നതിനായി മകൾ മറ്റു പല സ്ഥലങ്ങളിലേക്കും പോകാറുണ്ടെന്നും എല്ലാ അനുമതിയും എടുത്തതിന് ശേഷമായിരിക്കും യാത്ര ചെയ്യുന്നത്. അവിടെ മകൾക്ക് സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ചാൽ എന്താണ് പ്രശ്നമെന്നും യൂട്യൂബറുടെ പിതാവ് ചോദിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു പിതാവ് പ്രതികരിച്ചത്.
യൂട്യൂബറായ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ള ആറ് പേരാണ് പാക്കിസ്ഥാനിനുവേണ്ടി ചാരപ്രവൃത്തി ചെയ്തതിന് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. ഇവർ പാക്കിസ്ഥാൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
advertisement
ജ്യോതി മൽഹോത്രയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 377,000 സബ്‌സ്‌ക്രൈബർമാരും 132,000 ഫോളോവേഴ്‌സും ഉണ്ട്. ഈ വർഷം മാർച്ചിൽ പാക്കിസ്ഥാനിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചുള്ള വീഡിയോകളും മൽഹോത്ര പോസ്റ്റ് ചെയ്തിരുന്നു. ഹരിയാന പൊലീസ് പറയുന്നതനുസരിച്ച് ജ്യോതി മൂന്ന് തവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.
'ട്രാവൽ വിത്ത് ജോ" എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. പാക്കിസ്ഥാൻ സന്ദർശിച്ച ജ്യോതി ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'പാക്കിസ്ഥാനിൽ പോയത് വീഡിയോയെടുക്കാൻ'; ചാരവൃത്തിയ്ക്ക് അറസ്റ്റിലായ യൂട്യൂബറുടെ പിതാവ്
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement