വി മുരളീധരന് പകരം കെ മുരളീധരൻ; മന്ത്രിമാരെ പരിചയപ്പെടുത്തുന്ന പാർലമെന്റ് കൈപ്പുസ്തകം തിരികെ വാങ്ങുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
മന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് വി.മുരളീധരന്റെ വിലാസത്തിനും ഫോൺ നമ്പറുകൾക്കുമൊപ്പം കെ. മുരളീധരന്റെ ചിത്രം കൊടുത്തിരിക്കുന്നത്.
ന്യൂഡൽഹി: പാര്‍ലമെന്റിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനായി പ്രസിദ്ധീകരിച്ച 'ഹു ഈസ് ഹു' (Who Is Who) എന്ന കൈപ്പുസ്തകത്തില്‍ (handbook)പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന‍്റെ (V Muraleedharan) ചിത്രം തന്നെ മാറിപ്പോയി. വി മുരളീധരന്റെ ചിത്രത്തിന് പകരം കോൺഗ്രസ് എം പി കെ മുരളീധരന്റെ ചിത്രം ഉൾപ്പെടുത്തിയാണ് കൈപ്പുസ്തകം തയാറാക്കിയത്.
മന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് വി.മുരളീധരന്റെ വിലാസത്തിനും ഫോൺ നമ്പറുകൾക്കുമൊപ്പം കെ. മുരളീധരന്റെ ചിത്രം കൊടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് അമളി സംഭവിച്ചത്. ബി ജെ പി നേതാവിന് പകരം കോണ്‍ഗ്രസ് നേതാവിനെ മന്ത്രിയാക്കി അവതരിപ്പിച്ചതോടെ അച്ചടിച്ച പുസ്തകമെല്ലാം തിരിച്ചെടുക്കാനാണ് തീരുമാനം. എം പിമാര്‍ക്ക് പുസ്തകം വിതരണം ചെയ്ത ശേഷമാണ് തെറ്റ് കണ്ടെത്തിയത്. ഉടന്‍ തന്നെ പുസ്തകം തിരികെ വാങ്ങുകയായിരുന്നു.

advertisement
കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള 28 ദിവസമായി കുറച്ച ഉത്തരവ് റദ്ദാക്കി; ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍
കൊവീഷീൽഡ് രണ്ട് ഡോസ് വാക്സിനുകൾക്കിടയിലെ ഇടവേള 84 ദിവസമായി തുടരും . വാക്സിൻ ഇടവേള 28 ദിവസമായി കുറച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ധാക്കി.കേന്ദ്രസർക്കാരിന്റെ അപ്പീൽ അനുവദിച്ചുകൊണ്ടാണ് നടപടി. രണ്ട് ഡോസ് വാക്സിനുകൾക്കിടയിലെ 84 ദിവസ ഇടവേള 28 ദിവസമാക്കി കുറച്ച സിംഗിൾ ബഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.
advertisement
സിംഗിൾ ബഞ്ച് നടപടി തെറ്റെന്നു വിലയിരുത്തിയ കോടതി ഉത്തരവ് റദ്ധാക്കുകയായിരുന്നു. പൗരന്മാർക്ക് മെച്ചപ്പെട്ട സംരക്ഷണമുറപ്പാക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും. വാക്സിൻ ഇടവേളയിൽ കോടതി ഇടപെടരുതെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് നടപടി.വാക്സിൻ ഇടവേളയിൽ കുടുതൽ സമയം നിശ്ചയിച്ചത് ഫലപ്രാപ്പതി കണക്കിലെടുത്താണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വാക്സിൻ വിതരണ നിയന്ത്രണത്തിലടക്കം തീരുമാനമെടുക്കുന്നത് വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സർക്കാരാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.
നേരത്തെ കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു പണം നൽകി വാക്സിൻ വാങ്ങുന്നവർക്ക് ഇടവേളയിൽ ഇളവ് അനുവദിക്കാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. ഇതനുസരിച്ച് കൊവിൻ പോർട്ടലിൽ മാറ്റം വരുത്താനും ആവശ്യപ്പെട്ടിരുന്നു. വിദേശത്ത് പോകുന്നവർക്ക് 28 ദിവസം ഇളവ് അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബഞ്ച് നടപടി. എന്നാൽ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് വിദേശത്ത് പോകുന്നവർക്കടക്കം വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ചതെന്നും ഇക്കാര്യം സിംഗിൾ ബഞ്ച് പരിശോധിച്ചില്ലന്നും കേന്ദ്ര സർക്കാർ ഡിവിഷൻ ബഞ്ചിനെ അറിയിച്ചിരുന്നു.
advertisement
സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയതോടെ രണ്ട് ഡോസ് വാക്സിനുകൾക്കിടയിലെ ഇടവേള 84 ദിവസമായി തുടരും. രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് അനുവദിച്ചിരുന്നു. താല്‍പര്യമുള്ളവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിക്കാമെന്നും കോവിന്‍ പോര്‍ട്ടലില്‍ ഇത് അനുസരിച്ചുള്ള മാറ്റങ്ങള്‍വരുത്താനും കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു . എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ഇളവ് ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു.
advertisement
നേരത്തെയും വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. വിദേശത്ത് പോകുന്നവര്‍ക്ക് ഇളവ് അനുവദിച്ചത് അടിയന്തര സാഹചര്യം കണക്കിലെടുത്തെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ആദ്യ ഡോസ് വാക്‌സിന് ശേഷമുള്ള എണ്‍പത്തിനാല് ദിവസം ഇടവേളയില്‍ ഇളവ് ആവശ്യപ്പെട്ട് കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്. തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനെടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസിന് അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കിറ്റെക്‌സിന്റെ ഹര്‍ജി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 03, 2021 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വി മുരളീധരന് പകരം കെ മുരളീധരൻ; മന്ത്രിമാരെ പരിചയപ്പെടുത്തുന്ന പാർലമെന്റ് കൈപ്പുസ്തകം തിരികെ വാങ്ങുന്നു










