സൗജന്യ യാത്ര ലഭിക്കാൻ 58കാരൻ ബുർഖ ധരിച്ച് ബസിൽ കയറാനെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
ബുർഖ ധരിച്ച് ബസിൽ കയറാനെത്തിയ ആളുടെ കൈയിൽനിന്ന് മുസ്ലീമായ ഒരു സ്ത്രീയുടെ ആധാർ കാർഡിന്‍റെ പകർപ്പും കണ്ടെടുത്തിട്ടുണ്ട്
ബംഗളുരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന കർണാടക സർക്കാരിന്റെ ശക്തി യോജന പദ്ധതി അടുത്തിടെ നിവിൽ വന്നിരുന്നു. ഇതിന് വലിയ വാർത്താപ്രാധാന്യമാണ് ലഭിച്ചത്. എന്നാൽ വനിതകൾക്കുള്ള സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാനായി 58കാരൻ ബുർഖ ധരിച്ചു ബസിൽ കയറാനെത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബുർഖ ധരിച്ചെത്തിയ ഹിന്ദുവായ 58കാരനെ പ്രദേശവാസികൾ പിടികൂടി. വ്യാഴാഴ്ച കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഒരു ബസ് സ്റ്റോപ്പിൽനിന്നാണ് ഇയാളെ പിടികൂടിയത്.
ധാർവാഡിലെ ഒരു ബസ് സ്റ്റോപ്പിൽ ഇരുന്ന യാത്രക്കാരാണ് ബുർഖ ധരിച്ചെത്തിയയാളെ ശ്രദ്ധിച്ചത്. കാഴ്ചയിൽ സംശയം തോന്നിയതോടെ അവിടെയുണ്ടായിരുന്നവർ ബുർഖധരിച്ചയാളെ ചോദ്യം ചെയ്തു. അപ്പോൾ താൻ സ്ത്രീയല്ലന്നും സമീപവാസിയായ വീരഭദ്രയ്യ എന്ന ആളാണെന്നും ഇയാൾ പറഞ്ഞു.
ഭിക്ഷാടനത്തിനായാണ് താൻ ബുർഖ ധരിച്ചതെന്ന് ഇയാൾ പറഞ്ഞു. എന്നാൽ ഇയാൾ സ്ഥിരമായി ബുർഖ ധരിച്ച് നടക്കാറുണ്ടെന്നും, ബസുകളിൽ സർക്കരിന്‍റെ ശക്തി യോജന പ്രകാരം സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാനാണ് വീരഭദ്രയ്യ ഇങ്ങനെ ചെയ്യുന്നതെന്നും ഇയാളെ അറിയുന്നവർ പറഞ്ഞു. കൂടാതെ വീരഭദ്രയ്യയുടെ കൈയിൽനിന്ന് മുസ്ലീമായ ഒരു സ്ത്രീയുടെ ആധാർ കാർഡിന്‍റെ പകർപ്പും കണ്ടെടുത്തിട്ടുണ്ട്.
advertisement
തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നൽകിയ അഞ്ച് വാഗ്ദാനങ്ങളിലൊന്നായ ‘ശക്തി യോജന’ പ്രകാരം കർണാടക സർക്കാർ സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
July 07, 2023 1:15 PM IST