കേന്ദ്ര സർക്കാരിനെതിരായ ഹർജിയിൽ ട്വിറ്ററിന് തിരിച്ചടി; 50 ലക്ഷം രൂപ പിഴയിട്ട് കർണാടക ഹൈക്കോടതി

Last Updated:

കർണാടക സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിക്ക് 45 ദിവസത്തിനുള്ളിൽ പിഴ നൽകണം

news 18
news 18
ബെംഗളുരു: കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ ട്വിറ്ററിന് തിരിച്ചടി. സുരക്ഷാ ഭീഷണിയുയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്‍റെ നിർദേശം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ട്വിറ്റർ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി നിർദേശം നടപ്പിലാക്കാൻ വൈകിയതിൽ ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയും ഈടാക്കി. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്‍റെ സിംഗിൾ ബഞ്ചിന്റേതാണ് ഉത്തരവ്.
കർണാടക സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിക്ക് 45 ദിവസത്തിനുള്ളിൽ പിഴ നൽകണം. അതിനു ശേഷം പിഴ നൽകുന്നതിൽ വീഴ്ച്ച വരുത്തിയാൽ ദിവസം 5000 രൂപ വീതം അധികവും നൽകണമെന്നും ഉത്തരവിൽ പറയുന്നു.
Also Read- ക്ഷേത്രത്തിന് മുന്നിലെ നിസ്‌കാരം: ’30 മിനിറ്റ് നിസ്‌കരിക്കുന്നത് ആര്‍ക്കും ദോഷം ചെയ്യില്ല’: ഹർജി കോടതി തള്ളി
ട്വീറ്റ് ബ്ലോക്ക് ചെയ്ത ഉപയോക്താവിനെ കാരണങ്ങൾ അറിയിക്കണമോ, ട്വീറ്റുകൾ തടയുന്നത് നിശ്ചിത കാലയളവിൽ വേണോ എന്നതുൾപ്പെടെ എട്ട് ചോദ്യങ്ങളാണ് വിധിന്യായത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു ചോദ്യത്തിനു മാത്രമാണ് ട്വിറ്ററിന് അനുകൂലമായ മറുപടി ലഭിച്ചത്.
advertisement
രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുകയോ തുടർച്ചയായി നിയമലംഘനം നടത്തുകയോ ചെയ്യുന്ന അക്കൗണ്ടുകൾ ഉടൻ പൂട്ടാൻ ട്വിറ്റർ തയ്യാറാണ്. എന്നാൽ അത് തെളിയിക്കാനാകാത്ത അക്കൗണ്ടുകൾ പൂട്ടണമെങ്കിൽ നടപടി ക്രമം പാലിക്കേണ്ടതുണ്ട്. ഐടി ആക്ടിന്‍റെ 69 എ പ്രകാരം നടപടിക്രമങ്ങൾ പാലിക്കണം. ഇല്ലെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാകും. ട്വിറ്ററിലെ അതേ ഉള്ളടക്കം മറ്റ് ടിവി ചാനലുകളിലോ പത്രങ്ങളിലോ വരാം. അപ്പോൾ ട്വിറ്ററിലെ അക്കൗണ്ടുകൾ മാത്രം പൂട്ടാൻ നിർദേശം നൽകുന്നത് വിവേചനപരമാണ്. എന്നീ വാദങ്ങളാണ് ട്വിറ്റർ നിരത്തിയത്.
advertisement
2021 ഫെബ്രുവരി മുതൽ 2022 ഫെബ്രുവരി വരെയുള്ള നിരവധി ട്വീറ്റുകളും അക്കൗണ്ടുകളും മരവിപ്പിക്കാനായിരുന്നു കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 39 എണ്ണം ബ്ലോക്ക് ചെയ്യണമെന്ന ആവശ്യത്തിനെതിരെയാണ് ട്വിറ്റര്‍ കഴിഞ്ഞ വർഷം കോടതിയെ സമീപിച്ചത്. അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ അതിന്റെ കാരണവും സർക്കാർ വ്യക്തമാക്കണമെന്നായിരുന്നു ട്വിറ്റർ കോടതിയിൽ വാദിച്ചത്. എന്നാൽ, വർഷങ്ങളായി കമ്പനി മാനദണ്ഡ‍ങ്ങൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
കേന്ദ്ര സർക്കാരിനെതിരായ ഹർജിയിൽ ട്വിറ്ററിന് തിരിച്ചടി; 50 ലക്ഷം രൂപ പിഴയിട്ട് കർണാടക ഹൈക്കോടതി
Next Article
advertisement
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; യുഡിഎഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ എന്ന് കെ ടി ജലീല്‍
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് എംഎൽഎ; UDF പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമോ ജലീല്‍
  • മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി മുസ്ലിം ലീഗ് എംഎൽഎ രംഗത്തെത്തി.

  • താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

  • ജില്ലാ വിഭജനം അനിവാര്യമാണെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു.

View All
advertisement