advertisement

Covid Vaccine | മെയ് മുതൽ 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമെന്ന് കർണാടക

Last Updated:

സർക്കാർ നടത്തുന്ന എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിനുകൾ ലഭ്യമാകുമെന്നും ബുധനാഴ്ച മുതൽ യോഗ്യരായവർ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ബംഗളൂരു: പതിനെട്ടു വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മെയ് ഒന്നുമുതൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കർണാടക. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സർക്കാർ നടത്തുന്ന എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിനുകൾ ലഭ്യമാകുമെന്നും ബുധനാഴ്ച മുതൽ യോഗ്യരായവർ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
അതേസമയം, ഇതോടൊപ്പം തന്നെ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനുകൾ ലഭിക്കുന്നത് തുടരും.
പതിനെട്ടു മുതൽ 44 വയസു വരെ പ്രായമുള്ളവർക്ക് കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ നൽകില്ലെന്ന് ഉറപ്പായിരുന്നു. ഈ പ്രായപരിധിയിൽ ഉള്ളവർക്ക് സംസ്ഥാന സർക്കാരുകളോ സ്വകാര്യ ആശുപത്രികളോ വാങ്ങുന്ന വാക്സിൻ മാത്രമേ ലഭിക്കൂ എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.
advertisement
കേരളം, മഹാരാഷ്ട്ര, ഡൽഹി, അസം എന്നീ സംസ്ഥാനങ്ങൾ വാക്സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ പട്ടികയിലേക്കാണ് ഇപ്പോൾ കർണാടകയും ചേരുന്നത്. പ്രതിരോധ കുത്തിവയ്പ് സൗജന്യമാക്കുന്നതിലൂടെ കൂടുതൽ ആളുകളെ വാക്സിനേഷന് പ്രേരിപ്പിക്കാനും അങ്ങനെ കോവിഡിന് എതിരെ പ്രതിരോധം ശക്തമാക്കാൻ കഴിയുമെന്നും സർക്കാരുകൾ കരുതുന്നു.
അതേസമയം, കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്.
advertisement
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Covid Vaccine | മെയ് മുതൽ 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമെന്ന് കർണാടക
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement