ജമ്മുവിനെയും കാശ്മീരിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ട്രെയിനുകൾ ശനിയാഴ്ച മുതൽ ഓടിത്തുടങ്ങും
ജമ്മുവിലെ കത്രയെയും കശ്മീരിലെ ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.272 കിലോമീറ്റർ ദൈർഘ്യമുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി പൂർത്തീകരിച്ചതിന് ശേഷമുള്ള ഒരു സുപ്രധാന നാഴികക്കല്ലാണിത്. ഇതുവരെ, കശ്മീർ താഴ്‌വരയിലെ ബനിഹാലിനും ബാരാമുള്ളയ്ക്കും ഇടയിലും ജമ്മു, ഉദംപൂർ, കത്ര എന്നിവിടങ്ങൾക്കുമിടയിൽ മാത്രമേ ട്രെയിൻ സർവീസുകൾ ഉണ്ടായിരുന്നുള്ളൂ. ശ്രീനഗർ-കത്ര-ശ്രീനഗർ റൂട്ടിലാണ് ട്രെയിനുകൾ ഓടുക. ബനിഹാളിൽ ഇന്റർമീഡിയറ്റ് സ്റ്റോപ്പുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ട്രെയിനുകൾ നാളെ (ജൂൺ 7) മുതൽ ഓടിത്തുടങ്ങും. 26404/26403, 26401/26402 എന്നിവയാണ് ട്രെയിൻ നമ്പറുകൾ. 26404/26403 നമ്പർ ട്രെയിൻ ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും 26401/26402 നമ്പർ ട്രെയിൻ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ഓടും. കത്ര-ശ്രീനഗർ റൂട്ടിലെ ചെയർ കാറിന് 715 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 1,350 രൂപയുമാണ് നിരക്ക്. രണ്ടാമത്തെ ട്രെയിനിലെ ചെയർ കാർ സീറ്റിന് 660 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 1,270 രൂപയുമാണ് നിരക്ക്
advertisement
ജമ്മു കശ്മീരിലെ റിയാസിയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലവും വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാജ്യത്തിന് സമർപ്പിച്ചു. മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് രണ്ട് വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jammu and Kashmir
First Published :
June 06, 2025 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മുവിനെയും കാശ്മീരിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു