ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് ആശ്വാസം: തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു

Last Updated:

സെഷൻസ് കോടതി വിധിക്ക് പിന്നാലെ എം പി സ്ഥാനത്തുനിന്ന് ഫൈസലിനെ അയോഗ്യനാക്കുകയും ലക്ഷദ്വീപ് മണ്ഡലത്തിൽ ഉപതിരഞ്ഞടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

കൊച്ചി: വധശ്രമക്കേസിൽ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ നാലുപേർക്ക് സെഷൻസ് കോടതി വിധിച്ച 10 വർഷം തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. എം പി മുഹമ്മദ് ഫൈസൽ, സയിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ അടക്കം നാലുപേർക്കും ഉടൻ ജയിൽ മോചിതരാകാം. ജസ്റ്റിസ് ബെച്ചു കുര്യ​ൻ തോമസാണ് വിധി പറഞ്ഞത്.
സെഷൻസ് കോടതി വിധിക്ക് പിന്നാലെ എം പി സ്ഥാനത്തുനിന്ന് ഫൈസലിനെ അയോഗ്യനാക്കുകയും ലക്ഷദ്വീപ് മണ്ഡലത്തിൽ ഉപതിരഞ്ഞടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, വധശ്രമക്കേസിൽ പത്ത് വർഷത്തെ തടവുശിക്ഷ വിധിച്ചത് തങ്ങൾ നൽകിയ എതിർ കേസ് പരിഗണിക്കാതെയെന്ന് പ്രതികൾ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.
2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് എതിർ കേസ് നൽകിയിരുന്നു. എന്നാൽ, ശിക്ഷ വിധിച്ച കവരത്തി സെഷൻസ് കോടതി ഇത് പരിഗണിച്ചില്ല. അക്രമ സംഭവങ്ങളിൽ എതിർ കേസുണ്ടെങ്കിൽ അതുകൂടി പരിഗണിച്ച് വിധി പറയണമെന്നാണ് സുപ്രീം കോടതി നിർദേശമെന്ന് നാലുപേരും ചൂണ്ടിക്കാട്ടി.
advertisement
മുൻ കേന്ദ്രമന്ത്രി പി എം സയിദിന്‍റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്നാണ് പ്രതികൾക്കെതിരായ കുറ്റം. അവിശ്വസനീയമായ കഥകൾ കെട്ടിച്ചമച്ചാണ് പ്രോസിക്യൂഷൻ കേസ് നടത്തിയതെന്നു പ്രതികളുടെ അഭിഭാഷകർ വാദിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്യരുതെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്‍റെ വാദം.
മലയാളം വാർത്തകൾ/ വാർത്ത/India/
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് ആശ്വാസം: തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement