Bharath Bandh | കെ.കെ രാഗേഷും കൃഷ്‌ണപ്രസാദും ഡൽഹിയിൽ അറസ്‌റ്റില്‍
- Published by:user_49
Last Updated:
Bharath Bandh | ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു
കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയുമായി സമരം ചെയ്‌ത ഇടത് നേതാക്കളായ കെ.കെ രാഗേഷ്, പി.കൃഷ്‌ണപ്രസാദ് എന്നിവര്‍ അറസ്‌റ്റിലായി. ബിലാസ്‌പൂരില്‍ വച്ചാണ് ഇരുവരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സി.പി.എം നേതാവ് മറിയം ധാവ്‌ലെയും അറസ്‌റ്റിലായിട്ടുണ്ട്.
അതേസമയം കര്‍ഷക സമരത്തിന് പങ്കെടുക്കാന്‍ പുറപ്പെടവെ ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. യു.പിയിലെ വീട്ടില്‍ നിന്നും സമരത്തില്‍ പങ്കെടുക്കാനിറങ്ങവെയാണ് ആസാദിനെ അറസ്‌റ്റ് ചെയ്‌തത്.
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തെരഞ്ഞെടുപ്പ് കാരണം കേരളത്തെ ഒഴിവാക്കിയിരുന്നു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിട്ടുണ്ട്.
advertisement
ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഗുവാണ് കര്‍ഷക സമരത്തിന്റെ ശ്രദ്ധാകേന്ദ്രം. സമരത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ സിംഗു അതിര്‍ത്തിയിലെത്തിയിരുന്നു. അവശ്യ സര്‍വീസുകള്‍ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടയില്‍ വാഹനങ്ങള്‍ തടയുകയോ കടകള്‍ നിര്‍ബന്ധമായും അടുപ്പിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2020 2:18 PM IST