advertisement

കുഞ്ഞിനെ സഹയാത്രികന്റെ കൈയ്യിൽ ഏൽപ്പിച്ച് യുവതി സ്ഥലംവിട്ടു; യുവാവ് ട്രെയിനിൽ കാത്തിരുന്നത് മണിക്കൂറുകളോളം

Last Updated:

ശുചിമുറിയിൽ പോയി വരാമെന്ന് പറഞ്ഞാണ് യുവതി കുഞ്ഞിനെ നൽകിയത്. തുടർന്ന് മണിക്കൂറുകളോളമാണ് യുവാവ് കുഞ്ഞുമായി ട്രെയിനിൽ കാത്തിരുന്നത്.

News18
News18
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിന സഹയാത്രികനായ യുവാവിന്റെ കൈയ്യിൽ ഏൽപ്പിച്ച് യുവതി കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോടായിരുന്നു സംഭവം. ശുചിമുറിയിൽ പോയി വരാമെന്ന് പറഞ്ഞാണ് യുവതി കുഞ്ഞിനെ നൽകിയത്. തുടർന്ന് മണിക്കൂറുകളോളമാണ് യുവാവ് കുഞ്ഞുമായി ട്രെയിനിൽ കാത്തിരുന്നത്.
കണ്ണൂർ- കോഴിക്കോട്- പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് ഒരു വയസുള്ള ആൺകുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങിയത്. യുവാവിന്റെ സമീപത്തായാണ് യുവതി കുഞ്ഞുമായി ഇരുന്നത്. അൽപം സമയത്തിന് ശേഷം താൻ ശുചിമുറിയിൽ പോകുന്നുവെന്നും കുറച്ച് നേരം കുഞ്ഞിനെ നോക്കണമെന്നും യുവാവിനോട് പറഞ്ഞു. പിന്നാലെ കുഞ്ഞിനെ യുവാവിന്റെ കൈയ്യിൽ ഏൽപ്പിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞും യുവതിയുടെ കാണാത്തതോടെ യുവാവ് ശുചിമുറിക്ക് സമീപത്തൊക്കെ തെരഞ്ഞെങ്കിലും കണ്ടില്ല. പരിഭ്രാന്തനായ യുവാവ് അടുത്ത റെയിൽവേ സ്റ്റേഷനിലിറങ്ങി കുഞ്ഞിനെ പൊലീസിന് കൈമാറുകയായിരുന്നു.
advertisement
യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ 25 വയസ് തോന്നിക്കുന്ന യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കുഞ്ഞിനെ സിഡബ്ല്യുസി ഒബ്സർവേഷൻ സെന്ററിലേക്ക് മാറ്റി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുഞ്ഞിനെ സഹയാത്രികന്റെ കൈയ്യിൽ ഏൽപ്പിച്ച് യുവതി സ്ഥലംവിട്ടു; യുവാവ് ട്രെയിനിൽ കാത്തിരുന്നത് മണിക്കൂറുകളോളം
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement