‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ

Last Updated:

ഖജുരാഹോവിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിലാണ് ഷൂ എറിയാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

ബി ആർ ഗവായ്
ബി ആർ ഗവായ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ കോടതി മുറിക്കുള്ളിൽ ആക്രമണശ്രമം. ഒരു അഭിഭാഷകൻ കോടതി മുറിക്കുള്ളിൽ ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി. രാവിലെ കേസുകൾ പരാമർശിക്കുമ്പോഴായിരുന്നു സംഭവം. കേസുകൾ പരാമർശിക്കവേ, സനാതനധർമത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്ന് അഭിഭാഷകൻ ആരോപിച്ചു. ഖജുരാഹോവിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിലാണ് ഷൂ എറിയാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
"ഇതിലൊന്നും നിങ്ങളുടെ ശ്രദ്ധ തെറ്റരുത്. ഞങ്ങൾക്ക് ശ്രദ്ധ തെറ്റുന്നില്ല. ഈ കാര്യങ്ങളൊന്നും എന്നെ ബാധിക്കില്ല" ആര്‍ എസ് ഗവായ് സംഭവത്തോട് പ്രതികരിച്ചു.
ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിഭാഷകരുടെ കേസുകൾ പരിഗണിക്കുന്നതിനിടെയാണ് സംഭവം. അഭിഭാഷകൻ ഡയസിനടുത്തെത്തി ഷൂ അഴിച്ചുമാറ്റി ജഡ്ജിക്ക് നേരെ എറിയാൻ ശ്രമിക്കുകയായിരുന്നു. അതേസമയം, കോടതിയിലുണ്ടായിരുന്ന ചിലർ അഭിഭാഷകന്റെ വേഷം ധരിച്ചെത്തിയ ഇയാൾ എറിഞ്ഞത് ഒരു കടലാസ് ചുരുളാണെന്ന് പറയുന്നു.
കോടതി മുറിയിൽ നിന്ന് ഇയാളെ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ, "സനാതൻ കാ അപമാൻ നഹി സഹേംഗേ (സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കില്ല)" എന്ന് ഇയാൾ വിളിച്ചു പറയുണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കും ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസിനും (ഡിസിപി), സുപ്രീം കോടതിക്കും സ്വമേധയാ നടപടിയെടുക്കാൻ കഴിയുമെങ്കിലും, സിജെഐയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു.
advertisement
മധ്യപ്രദേശിലെ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായ ജവരി ക്ഷേത്രത്തിൽ വിഷ്ണുവിന്റെ ഏഴ് അടി ഉയരമുള്ള വിഗ്രഹം പുനർനിർമ്മിച്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി സെപ്റ്റംബർ 16ന് തള്ളിയിരുന്നു. ആ കേസിലെ സിജെഐ ഗവായിയുടെ പരാമർശങ്ങളാണ് ഈ സംഭവത്തിന് കാരണമെന്നാണ് വിവരം.
"ഇതൊരു തികച്ചും വാർത്തകളിൽ ഇടംപിടിക്കാനുള്ള വ്യവഹാരമാണ്. നിങ്ങൾ പോയി പ്രതിഷ്ഠയോട് തന്നെ എന്തെങ്കിലും ചെയ്യാൻ പറയുക. നിങ്ങൾ വിഷ്ണുവിന്റെ വലിയ ഭക്തനാണെങ്കിൽ, പ്രാർത്ഥിക്കുകയും കുറച്ച് ധ്യാനിക്കുകയും ചെയ്യുക," സിജെഐ ഗവായ് അന്ന് പറഞ്ഞു.
advertisement
Summary: A lawyer attempted to hurl a shoe at Chief Justice of India (CJI) BR Gavai in the Supreme Court on Monday. According to Reports, the security personnel present in court intervened in the nick of time and escorted the lawyer out.
മലയാളം വാർത്തകൾ/ വാർത്ത/India/
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
Next Article
advertisement
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
‘സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാൻ ശ്രമം; അക്രമി അഭിഭാഷകൻ
  • ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഒരു അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു, പൊലീസ് കസ്റ്റഡിയിലെടുത്തു.

  • സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് ഷൂ എറിയാൻ ശ്രമം നടന്നത്.

  • ഖജുരാഹോയിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശമാണ് ആക്രമണശ്രമത്തിന് കാരണമായത്.

View All
advertisement