Gay Marriage | സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സെക്ഷൻ 377നെതിരെ പോരാടി വിജയിച്ച പങ്കാളികൾ പുതിയ നിയമ യുദ്ധത്തിലേക്ക്

Last Updated:

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, രണ്ട് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിന് നിയമപരവും സാമൂഹികവുമായി സ്വീകാര്യമായ ഏക രൂപമാണ് വിവാഹം. അതുകൊണ്ട് തന്നെ സ്വവര്‍ഗ്ഗ-LGBTQA വിഭാഗങ്ങളിൽപ്പെട്ട പങ്കാളികൾ തമ്മിലുള്ള വിവാഹം നിയമവിധേയമാക്കേണ്ടതുണ്ട്.

2018 സെപ്റ്റംബർ ആറിനായിരുന്നു സ്വവർഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന ചരിത്ര വിധി പ്രസ്താവം സുപ്രീം കോടതി നടത്തിയത്. സ്വവര്‍ഗ ലൈംഗികത കുറ്റമല്ല.ലൈംഗിക ആഭിമുഖ്യം ജൻമനാ ഉണ്ടാകുന്നതാണ്. ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുത് ഒരാളുടെ ലൈംഗികത. പരമ്പരാഗത കാഴ്ചപ്പാടുകള്‍ അവസാനിപ്പിച്ച് വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നായിരുന്നു സ്വവർഗ ലൈംഗികത കുറ്റകരമാക്കിക്കൊണ്ടുള്ള സെക്ഷൻ 377 റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞത്...
അന്നത്തെ ആ നിയമ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് അഭിഭാഷക പങ്കാളികളായ അരുദ്ധതി കട്ജുവും മേനക ഗുരുസ്വാമിയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിനെതിരെ നിയമയുദ്ധം നയിച്ച ഇരുവര്‍ക്കുംം ജീവിത പോരാട്ടം കൂടിയായിരുന്നു അത്.
കേസില്‍ ഹര്‍ജിക്കാരായിരുന്ന ഐഐടി വിദ്യാര്‍ത്ഥികള്‍ക്കും അലുമ്‌നി സംഘത്തിനും വേണ്ടി വാദിച്ച അഭിഭാഷകരാണ് മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും. തൊഴില്‍പരമായ പോരാട്ടം മാത്രമായിരുന്നില്ല ഇതെന്നും തങ്ങളുടെ ജീവിതത്തിലേക്കുള്ള വഴിതെളിയിക്കല്‍ കൂടിയായിരുന്നെന്നും സിഎന്‍എനിലെ ഫരീദ് സക്കരിയയുമായി നടത്തിയ അഭിമുഖത്തില്‍ ഇരുവരും തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ചരിത്രത്തിൽ ഇടം നേടിയ ആ പോരാട്ട വിജയത്തിന് ശേഷം പുതിയ ഒരു നിയമയുദ്ധത്തിനൊരുങ്ങുകയാണ് ഇരുവരും..
advertisement
TRENDING:Covid 19 in Kerala | എട്ടുദിവസത്തിനിടെ 1082; തുടർച്ചയായ എട്ടാം ദിവസവും രോഗികള്‍ നൂറുകടന്നു; ഇന്ന് 150 [NEWS]അപൂർവ അവസ്ഥ; താൻ പുരുഷനാണെന്ന് യുവതി തിരിച്ചറിഞ്ഞത് മുപ്പത് വർഷത്തിന് ശേഷം [NEWS]Siya Kakkar | ടിക് ടോക്കിലെ അറിയപ്പെടുന്ന താരം; മരണവാർത്തയറിഞ്ഞ് ഞെട്ടലിൽ ആരാധകർ [NEWS]
സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള പോരാട്ടത്തിനാണ് ഇരുവരും തയ്യാറാകുന്നത്. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, രണ്ട് പങ്കാളികൾ തമ്മിലുള്ള ബന്ധത്തിന് നിയമപരവും സാമൂഹികവുമായി സ്വീകാര്യമായ ഏക രൂപമാണ് വിവാഹം. അതുകൊണ്ട് തന്നെ സ്വവര്‍ഗ്ഗ-LGBTQA വിഭാഗങ്ങളിൽപ്പെട്ട പങ്കാളികൾ തമ്മിലുള്ള വിവാഹം നിയമവിധേയമാക്കേണ്ടതുണ്ട്. ' ഭരണഘടന അനുവദിക്കുന്നതാണെങ്കിൽ പോലും ഇന്ത്യയിൽ മിശ്ര വിവാഹങ്ങൾ വലിയൊരു സാമൂഹിക പ്രശ്നം തന്നെയാണ്. അതുകൊണ്ട് തന്നെ പ്രണയത്തിൽ 'പോലീസിംഗ്' നടത്തുന്നത് നിയമചരിത്രത്തിന്‍റെ തന്നെ അഭിവാജ്യഘടകമാണെന്നാണ് തോന്നുന്നതെന്നാണ് മേനക പറയുന്നത്.
advertisement
വിവാഹം എന്നത് നിയമപരവും സാമൂഹ്യപരവുമായ ഒരു അവശ്യ ഘടകമാണ്. ആൺ സുഹൃത്തിനെയോ പെൺസുഹൃത്തിനെയോ ഡേറ്റിംഗിനെയോ ഒന്നും അംഗീകരിക്കുന്ന രാജ്യമല്ല നമ്മുടെത്.. അത്തരം ബന്ധങ്ങൾ വിവാഹത്തിലൂടെ വിശുദ്ധീകരിക്കുന്ന രാജ്യമാണ്..' എന്നാണ് വാക്കുകൾ.
ഇന്ത്യയില്‍ സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമപരമായ അനുമതിയില്ല. ഇതിനെതിരെ LGBTQIA വിഭാഗത്തിൽ നിന്നടക്കം നിരവധി പേർ ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തുന്നുണ്ട്. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ വിവാഹിതരായ പുരുഷ പങ്കാളികളായ സോനുവും നികേഷും ഇവരുടെ വിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ പരാതിയും സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ലോകത്തിലെ 28 രാജ്യങ്ങളിൽ മാത്രമാണ് സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കിയിട്ടുള്ളത്.
advertisement
*LGBTQA- Lesbian, Gay, Bisexual, Transgendered, Questioning, and Allied (Association for Contextual Behavioral Science special interest group)
മലയാളം വാർത്തകൾ/ വാർത്ത/India/
Gay Marriage | സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സെക്ഷൻ 377നെതിരെ പോരാടി വിജയിച്ച പങ്കാളികൾ പുതിയ നിയമ യുദ്ധത്തിലേക്ക്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement