രാഹുലിന്റെ 'സിജെപി' പരാമർശത്തിൽ ഇടത് പാർട്ടികൾക്ക് അതൃപ്തി; അറിയിച്ചത് INDIA യോഗത്തിൽ
- Published by:SIBILI S
- news18-malayalam
Last Updated:
എംപിമാരായ പി സന്തോഷ് കുമാറും ജോൺ ബ്രിട്ടാസുമാണ് രാഹുലിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്
ന്യൂഡൽഹി: കേരളത്തിൽ സിപിഎമ്മും ബിജെപിയും ചേർന്ന് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി ഇടത് നേതാക്കൾ. എംപിമാരായ പി സന്തോഷ് കുമാറും ജോൺ ബ്രിട്ടാസുമാണ് രാഹുലിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. ഡൽഹിയിൽ നടന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഇരുവരും അതൃപ്തി അറിയിച്ചത്.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ഈ പരാമർശം ഒഴിവാക്കേണ്ടതാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒന്നിച്ച് നിൽക്കുന്നതിനിടെ രാഹുൽ ഗാന്ധി ഇത്തരം പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് പി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് രൂപം നൽകാനാണ് യോഗമെന്നും അതിൽ മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ യോഗത്തിൽ വ്യക്തമാക്കി. ഇതിനിടെ ഈ വിഷയത്തിലും വിശദമായ ചർച്ചയാകാമെന്ന് കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. അതേസമയം, ഈ വിവാദം കോൺഗ്രസ്, ഇടത് നേതാക്കൾ പരസ്പരം ചർച്ചചെയ്ത് പരിഹരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത മറ്റ് നേതാക്കൾ ആവശ്യപ്പെട്ടു.
advertisement
പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയന്ത്രിക്കുന്നുവെന്നും കേരളത്തിൽ സിജെപിയാണുള്ളതെന്നും രാഹുൽ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Mar 09, 2026 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
രാഹുലിന്റെ 'സിജെപി' പരാമർശത്തിൽ ഇടത് പാർട്ടികൾക്ക് അതൃപ്തി; അറിയിച്ചത് INDIA യോഗത്തിൽ








