മൊബൈൽ നെറ്റ്‌വർക്ക് കിട്ടുന്നതിനായി മരത്തിൽ കയറി; മിന്നലേറ്റ് 15കാരന് ദാരുണാന്ത്യം
- Published by:Asha Sulfiker
- news18-malayalam
Last Updated:
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുന്നുണ്ട്. പ്രതികൂല കാലാവസ്ഥ പോലും വകവയ്ക്കാതെയാണ് മൊബൈൽ റേഞ്ച് തേടി കുട്ടികൾ മരത്തിന് മുകളിൽ കയറിയത്
താനെ: മൊബൈലിൽ നെറ്റ്വർക്ക് ലഭിക്കുന്നതിനായി മരത്തിന് മുകളിൽ കയറിയ കുട്ടികളിൽ ഒരാൾ മിന്നലേറ്റ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൽഖറിലാണ് ഞെട്ടിക്കുന്ന സംഭവം. രവീന്ദ്ര കോർഡ (15) എന്ന കുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ധനു താലൂക്കിൽപ്പെട്ട മങ്കർപട മേഖലയിൽ കന്നുകാലികളെ മേയ്ക്കാനായിരുന്നു കുട്ടികളുടെ സംഘം എത്തിയതെന്നാണ് തഹസിൽദാർ രാഹുൽ സാരംഗ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുന്നുണ്ട്. പ്രതികൂല കാലാവസ്ഥ പോലും വകവയ്ക്കാതെയാണ് മൊബൈൽ റേഞ്ച് തേടി കുട്ടികൾ മരത്തിന് മുകളിൽ കയറിയതെന്നാണ് ഇദ്ദേഹത്തിന്‍റെ വാക്കുകൾ.
മിന്നലേറ്റ് തെറിച്ച് വീണ രവീന്ദ്ര സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 14നും 16നും ഇടയിൽ പ്രായമുള്ളവരാണിവർ. രവീന്ദ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെന്ന വിവരവും തഹസിൽദാർ അറിയിച്ചിട്ടുണ്ട്.
advertisement
Also Read-മരച്ചുവട്ടിൽ നിന്ന യുവാക്കൾ മിന്നലേറ്റ് വീണു; ഒരു മരണം: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
അപകടകാരികളായ ഇടിമിന്നലുകൾ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിക്കാറ്. മിന്നലിനെതിരെ കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പുകളും നല്‍കാറുണ്ട്.
പൊതു നിര്‍ദ്ദേശങ്ങള്‍
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
advertisement
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ജനലും വാതിലും അടച്ചിടുക.
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
advertisement
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
പട്ടം പറത്തുവാൻ പാടില്ല.
തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്
advertisement
വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 29, 2021 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മൊബൈൽ നെറ്റ്‌വർക്ക് കിട്ടുന്നതിനായി മരത്തിൽ കയറി; മിന്നലേറ്റ് 15കാരന് ദാരുണാന്ത്യം