തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണം: സത്യവാങ്മൂലം ലഭിച്ചെന്ന് എത്തിക്‌സ് കമ്മിറ്റി

Last Updated:

അതേസമയം, മൊയ്‌ത്ര നൽകിയ മാനനഷ്ടക്കേസ് ജസ്റ്റിസ് സച്ചിൻ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുകയും കേസ് ഒക്ടോബർ 31ലേയ്ക്ക് മാറ്റുകയും ചെയ്തു

മഹുവ മൊയ്ത്ര
മഹുവ മൊയ്ത്ര
പാർലമെന്റിൽ വ്യവസായ പ്രമുഖൻ ഗൗതം അദാനിക്കെതിരെ ചോദ്യങ്ങൾ ചോദിച്ചതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കോഴ വാങ്ങിയെന്ന് ആരോപിച്ച് വ്യവസായി ദർശൻ ഹീരാനന്ദനിയുടെ സത്യവാങ്മൂലം ലഭിച്ചതായി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി. എംപിയുടെ പാർലമെന്ററി ലോഗിൻ ഉപയോഗിക്കുന്നത് കുറ്റകരമായതിനാൽ വിഷയം സമഗ്രമായി അന്വേഷിക്കുമെന്ന് പാനൽ മേധാവി വിനോദ് സോങ്കർ പറഞ്ഞു.
“മഹുവ മൊയ്‌ത്രയുമായി ബന്ധപ്പെട്ട ഒരു പരാതി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 26ന് എത്തിക്‌സ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.കോഴ ആരോപണവുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 26ന് സമിതിക്ക് മുന്നിൽ ഹാജരാകാൻ ബിജെപി എംപി നിഷികാന്ത് ദുബെയ്‌ക്ക് നോട്ടീസ് അയച്ചു. ഈ വിഷയത്തിൽ സമിതി വിശദമായ പരിശോധന നടത്തി നിഗമനത്തിലെത്തും,” സോങ്കർ പറഞ്ഞു.
മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ഉപയോഗിച്ച് അദാനിയെ ലക്ഷ്യമിട്ട് ചോദ്യങ്ങൾ ഉന്നയിച്ചതായി ഹീരാനന്ദനി സമ്മതിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
advertisement
“എംപിയുടെ ലോഗിൻ അനധികൃതമായി ഉപയോഗിക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണ്. പരാതിക്കാരോട് തെളിവുമായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 26 ന് ഞങ്ങൾ എല്ലാ തെളിവുകളും പരിശോധിക്കും”സോങ്കർ ന്യൂസ് 18 നോട് പറഞ്ഞു, ഇരുപക്ഷവും നൽകുന്ന തെളിവുകളെ ആശ്രയിച്ചായിരിക്കും നടപടി.
പാർലമെന്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാകും ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. ഇത് വളരെ ഗൗരവമേറിയ കേസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം, മൊയ്‌ത്ര നൽകിയ മാനനഷ്ടക്കേസ് ജസ്റ്റിസ് സച്ചിൻ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുകയും കേസ് ഒക്ടോബർ 31ലേയ്ക്ക് മാറ്റുകയും ചെയ്തു. വ്യാഴാഴ്ച (ഒക്ടോബർ 19) വ്യവസായി ദർശൻ ഹീരാനന്ദനി മഹുവ മൊയ്ത്രയ്ക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകിയതായി സത്യവാങ്മൂലം പുറത്തിറക്കിയതായി ബിജെപി എംപി നിഷികാന്ത് ദുബെയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
“സി.ബി.ഐ, എത്തിക്‌സ് കമ്മിറ്റി എന്നിവർ എന്നെ വിളിച്ചാൽ അവർക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണെന്നും അല്ലാതെ ഒരു സർക്കസ് ട്രയലിനോ ബിജെപി ട്രോളുകൾക്ക് ഉത്തരം നൽകാനോ സമയമോ താൽപ്പര്യമോ ഇല്ല“ എന്നും ടിഎംസി എംപി മഹുവ മൊയ്ത്ര പ്രതികരിച്ചിരുന്നു. എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
ദുബെയും നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മാധ്യമ സ്ഥാപനങ്ങളും തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് ടിഎംസി എംപി ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മൊയ്ത്ര ഒരു വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കുകയും അവർക്കെതിരായ കുറ്റങ്ങൾ അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെടുകയും ചെയ്തത് നിഷികാന്ത് ദുബെയാണ്. ടിഎംസി നേതാവിന് വ്യവസായി കൈക്കൂലി നൽകിയതിന്റെ വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ദുബെ പറഞ്ഞു.
advertisement
അടുത്തിടെ വരെ മൊയ്ത്ര ലോക്‌സഭയിൽ ചോദിച്ച 61 ചോദ്യങ്ങളിൽ 50 ഉം അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നും ലോക്‌സഭാ സ്പീക്കർക്ക് അയച്ച കത്തിൽ ദുബെ അവകാശപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/India/
തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണം: സത്യവാങ്മൂലം ലഭിച്ചെന്ന് എത്തിക്‌സ് കമ്മിറ്റി
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement