മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടി; ആരോപണങ്ങൾ ശരിവച്ച് വ്യവസായി ദർശൻ ഹീരാനന്ദനിയുടെ വെളിപ്പെടുത്തൽ

Last Updated:

പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായിയിൽ നിന്ന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് നേരത്തെ തന്നെ ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഹീരാനന്ദനിയില്‍ പണം കൈപ്പറ്റി എന്ന ബിജെപി ആരോപണത്തിനിടെ മഹുവ മൊയ്ത്ര തനിക്ക് പാർലമെന്ററി ലോഗിൻ കൈമാറിയിരുന്നു എന്ന വെളിപ്പെടുത്തലുമായി വ്യവസായി ദർശൻ ഹീരാനന്ദനി. റിയൽ എസ്റ്റേറ്റ് ശതകോടീശ്വരൻ നിരഞ്ജൻ ഹീരാനന്ദനിയുടെ മകനാണ് ദർശൻ.
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ ഒരു വ്യവസായിയിൽ നിന്ന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് നേരത്തെ തന്നെ ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾ ശരിവെച്ചുകൊണ്ട് ദർശൻ ഹീരാനന്ദനി രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ വ്യാജ ആരോപണങ്ങളുന്നയിച്ചെന്ന പേരില്‍ നിഷികാന്ത് ദുബെയ്‌ക്കെതിരെ മൊയ്ത്ര നൽകിയ മാനനഷ്ടക്കേസിൽ ഇന്നലെ വാദം കേട്ടു. കൂടാതെ ദുബെ, അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ്, ഗൂഗിൾ, യൂട്യൂബ് തുടങ്ങി 15 മീഡിയ ഹൌസുകളോടും അപകീർത്തികരവും തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രസ്താവനകൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
 അതേസമയം മൊയ്‌ത്രയെ താൻ പലതവണ കണ്ടിട്ടുണ്ടെന്നും പതിവായി ആശയവിനിമയം നടത്താറുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യവസായിയായ ദർശൻ പറഞ്ഞു. ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ അവരുടെ ഇമെയിൽ ഐഡി അവർ എനിക്ക് നൽകി, അതുവഴി എനിക്ക് ആവശ്യമായ വിവരങ്ങൾ അയയ്ക്കാനും പാർലമെന്റിൽ ചോദിക്കാനുള്ള ചോദ്യങ്ങൾ അയയ്ക്കാനും കഴിഞ്ഞിരുന്നു. ആവശ്യമുള്ളപ്പോഴെല്ലാം അവരുടെ പാർലമെന്ററി ലോഗിൻ ഉപയോഗിച്ച് ഞാൻ ഡ്രാഫ്റ്റ് ചെയ്ത് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു ,” എന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
advertisement
കൂടാതെ മൊയ്ത്ര അനാവശ്യമായി തന്നെ മുതലെടുക്കുകയും താൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ ചെയ്യാൻ തന്നെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ദർശൻ ചൂണ്ടിക്കാട്ടി. എന്നാൽ ദർശൻ ഹീരാനന്ദനിയുടെ അവകാശവാദങ്ങൾ മൊയ്ത്ര നിരസിച്ചു. ദർശന്റെയും അച്ഛന്റെയും ബിസിനസുകൾ അടച്ചുപൂട്ടുമെന്ന് മോദി ഭീഷണിപ്പെടുത്തി എന്നും അതിനാൽ ആണ് ഇങ്ങനെ പറയാൻ അദ്ദേഹം നിർബന്ധിതനായതെന്നും മൊയ്ത്ര കൂട്ടിച്ചേർത്തു.
അതേസമയം മൊയ്‌ത്രയ്‌ക്കെതിരെ പാർലമെന്ററി പദവി ലംഘിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്. ഇതിൽ മൊയ്ത്രയെ പാർലമെന്റിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് അന്വേഷണ സമിതി ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ മൊയ്ത്രയ്ക്ക് എതിരെ ഉള്ള കുറ്റങ്ങൾ അന്വേഷിക്കാൻ ഒരു അന്വേഷണ സമിതി രൂപീകരിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർളയോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. മൊയ്‌ത്രയുടെ ലോക്‌സഭാ ലോഗിൻ ഐഡിയെ കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം കേന്ദ്ര കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടി; ആരോപണങ്ങൾ ശരിവച്ച് വ്യവസായി ദർശൻ ഹീരാനന്ദനിയുടെ വെളിപ്പെടുത്തൽ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement