തിരുവനന്തപുരം: ഘട്ടം ഘട്ടമായി ലോക് ഡൗൺ ഒഴിവാക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം പുനരാരംഭിക്കും. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള ബുക്കിംഗ് ഐ.ആർ.സി.ടി.സി ആരംഭിച്ചിട്ടുണ്ട്.
ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് റെയിൽവെ അറിയിച്ചു. അതേസമയം സമ്പൂർണ ലോക്ക് ഡൗണായ ഞായറാഴ്ച ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല.
സ്റ്റോപ് ക്രമീകരണം ഇങ്ങനെ
തിരുവനന്തപുരം - ലോക് മാന്യതിലക് നേത്രാവതി എക്സ്പ്രസിന് (06345, 06346) ചെറുവത്തൂരിൽ സ്റ്റോപ് ഉണ്ടായിരിക്കില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.