Love Jihad | കുറ്റക്കാർക്ക് വധശിക്ഷയോ ജീവപര്യന്തമോ നൽകണം; കൃത്യമായ ആസൂത്രണം ചെയ്ത ഗൂഢാലോചനയെന്നും പ്രഗ്യ താക്കൂർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
പത്ത് വർഷം തടവുശിക്ഷ എന്നത് വളരെ കുറവാണെന്നും വധശിക്ഷയോ ജീവപര്യന്തമോ തന്നെ നൽകണമെന്നും ഇവർ കൂട്ടിച്ചേർത്തു.
ഭോപ്പാൽ: ലൗ ജിഹാദ് സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ കടുത്ത പ്രതികരണവുമായി ബിജെപി നേതാവ് പ്രഗ്യാ സിംഗ് താക്കുർ. ലൗ ജിഹാദ് കേസുകളിൽ വധശിക്ഷയോ ജീവപര്യന്തമോ ശിക്ഷ നൽകണമെന്നാണ് ഭോപ്പാൽ എംപി കൂടിയായ പ്രഗ്യ അറിയിച്ചിരിക്കുന്നത്. സംഘടിത ധനസഹായം ഉപയോഗിച്ച് നടപ്പിലാക്കപ്പെടുന്ന ഒരു പദ്ധതിയാണിതെന്നും ഇവർ ആരോപിച്ചു.
വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കികൊണ്ടുള്ള യുപി സർക്കാറിന്‍റെ . ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) ഇന്ന് ഗവര്‍ണർ അംഗീകാരം നൽകിയിരുന്നു. ഇതനുസരിച്ച് വിവാഹത്തിനായുള്ള മതപരിവർത്തനം പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും. ഇതിന് പിന്നാലെയാണ് പ്രഗ്യയുടെയും പ്രതികരണം.'സംഘടിത ധന സഹായത്തോടെ കൃത്യമായ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു ഗൂഢാലോചനയാണ് ലൗ ജിഹാദ്' എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ഇവർ അറിയിച്ചത്.
advertisement
പ്രത്യേകിച്ച് ഒരു മതവിഭാഗത്തയും പരാമർശിക്കാതെ നടത്തിയ പ്രസ്താവനയിൽ പെണ്‍കുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്താൻ യുവാക്കൾക്ക് ധാരാളം പണം നൽകപ്പെടുന്നുണ്ടെന്നും ഇവർ ആരോപിച്ചു. 'ചില വീടുകളിൽ വാതിൽ പോലും ഉണ്ടാകില്ല. തീർത്തും ദരിദ്രരായ ഈ കുടുംബങ്ങൾ കർട്ടനുകളാകും വാതിലിന് പകരം ഉപയോഗിക്കുന്നത്. പക്ഷെ അത്തരം വീടുകളിയെ യുവാക്കളുടെ കയ്യില്‍ നിറയെ പണമുണ്ട്. വില കൂടിയ ബൈക്കുകളൊക്കെ വാങ്ങി പെൺകുട്ടികളെ ആകർഷിക്കാന്‍ അവർക്ക് ധാരാളം പണം നൽകപ്പെടുന്നുണ്ട്. ' എന്നായിരുന്നു വാക്കുകൾ.
advertisement
ചില ഖാസികളും മൗലവികളും നിയമവിരുദ്ധ മാർഗങ്ങളിലൂടെ അന്യമതസ്ഥരായ പെണ്‍കുട്ടികളുടെ വിവാഹം ഇത്തരം ചതിയന്മാരുമായി നടത്തുകയും ചെയ്യും. ഇതൊരു വലിയ ഗൂഢാലോചന തന്നെയാണെന്നാവർത്തിച്ച് പ്രഗ്യ സിംഗ് വ്യക്തമാക്കി. ഇത്തരമൊരു തെറ്റിന് പത്ത് വർഷം തടവുശിക്ഷ എന്നത് വളരെ കുറവാണെന്നും വധശിക്ഷയോ ജീവപര്യന്തമോ തന്നെ നൽകണമെന്നും ഇവർ കൂട്ടിച്ചേർത്തു.
advertisement
ലൗ ജിഹാദിനെതിരെ മധ്യപ്രദേശ് സർക്കാർ നിയമം കൊണ്ടു വരാൻ ഒരുങ്ങുകയാണ്. ഇതിനായി തയ്യാറാക്കിയ കരട് ബില്ലിൽ പത്ത് വർഷമാണ് ശിക്ഷയായി പറയുന്നത്. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവിന്‍റെ പ്രതികരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 28, 2020 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Love Jihad | കുറ്റക്കാർക്ക് വധശിക്ഷയോ ജീവപര്യന്തമോ നൽകണം; കൃത്യമായ ആസൂത്രണം ചെയ്ത ഗൂഢാലോചനയെന്നും പ്രഗ്യ താക്കൂർ