നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിവാഹത്തിനായുള്ള മതംമാറ്റം ഇനി തടവുശിക്ഷ ലഭിക്കുന്ന കുറ്റം; യുപി സർക്കാർ ഓര്‍ഡിനൻസ് അംഗീകരിച്ച് ഗവർണർ

  വിവാഹത്തിനായുള്ള മതംമാറ്റം ഇനി തടവുശിക്ഷ ലഭിക്കുന്ന കുറ്റം; യുപി സർക്കാർ ഓര്‍ഡിനൻസ് അംഗീകരിച്ച് ഗവർണർ

  ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) എന്ന പേരിലുള്ള ഈ ഓർഡിനൻസ് പ്രകാരം പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും മതം മാറ്റുന്നത്കുറ്റകരമാണ്.

  Yogi Adityanath, Anandiben Patel

  Yogi Adityanath, Anandiben Patel

  • Share this:
   ലക്നൗ: വിവാഹത്തിനായുള്ള മതപരിവത്തനം ക്രിമിനൽ കുറ്റമാക്കിക്കൊണ്ട് യുപി സർക്കാർ കൊണ്ടു വന്ന ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. ഗവർണർ ആനന്ദിബെൻ പട്ടേൽ ഓർഡിനൻസിന് അംഗീകാരം നൽകിയതോടെ വിവാഹത്തിനായുള്ള മതപരിവർത്തനം പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാകും.

   Also Read-'പ്രായപൂർത്തിയായ വ്യക്തികള്‍ക്ക് അവരുടെ പങ്കാളികളെ സ്വയം തിരഞ്ഞെടുക്കാൻ അവകാശമുണ്ട്'; അലഹബാദ് ഹൈക്കോടതി

   ലൗ ജിഹാദ്, മിശ്ര വിവാഹം അടക്കം സംബന്ധിച്ച് നിരവധി വിവാദങ്ങളും പശ്ചാത്തലങ്ങളും ഉയർന്ന സാഹചര്യത്തിലാണ് യുപി സർക്കാർ തിരക്കിട്ട് ഇത്തരമൊരു ഓർഡിനന്‍സ് കൊണ്ടുവന്നത്. ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) എന്ന പേരിലുള്ള ഈ ഓർഡിനൻസ് പ്രകാരം പ്രലോഭിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും മതം മാറ്റുന്നത്കുറ്റകരമാണ്.വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി നടത്തുന്ന മതപരിവർത്തനങ്ങൾ കുറ്റകരമായി പ്രഖ്യാപിക്കും.വിവാഹം കഴിഞ്ഞതിനു ശേഷം മതപരിവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർ ഇക്കാര്യം ഏറ്റവും കുറഞ്ഞത് രണ്ടുമാസം മുമ്പെങ്കിലും കളക്ടറെ അറിയിക്കണമെന്നാണ് നിബന്ധന.

   Also Read-'കല്യാണം കഴിക്കാൻ വേണ്ടി മാത്രമായുള്ള മതപരിവർത്തനം വേണ്ട' - അലഹബാദ് ഹൈക്കോടതി

   മതപരിവർത്തനവുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് പരാതി നൽകാവുന്നതാണ്. നിയമം ലംഘിച്ചെന്ന് തെളിഞ്ഞാൽ പത്തുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പുതിയ നിയമം അനുസരിച്ച് കേസ് എടുത്താൽ ജാമ്യം ലഭിക്കില്ല.നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി-എസ് ടി വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
   Published by:Asha Sulfiker
   First published:
   )}