'ലവ് ജിഹാദ്' തടയാൻ നിയമനിർമാണത്തിന് മധ്യപ്രദേശ്; നിയമലംഘകർക്ക് 5 വർഷം വരെ തടവ്

Last Updated:

നിയമം ഏതെങ്കിലും ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

ഭോപ്പാൽ: ലവ് ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് കർണാടകയും ഹരിയാനയും പ്രഖ്യാപിച്ചതിന് പിന്നാലെ, ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശും. 'ലവ് ജിഹാദ്' ബിൽ ഉടൻ സംസ്ഥാന നിയമസഭയിൽ കൊണ്ടുവരുമെന്നും നിയമലംഘകർക്ക് അഞ്ചുവർഷം കഠിനതടവ് ലഭിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും  മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. നിയമലംഘകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുകയെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
''ധർമ സ്വാതന്ത്ര്യ ബിൽ 2020 കൊണ്ടുവരാൻ മധ്യപ്രദശ് സർക്കാർ തീരുമാനിച്ചു. ഇതുപ്രകാരം നിർബന്ധിച്ചും സമ്മർദം ചെലുത്തിയും വിവാഹം കഴിപ്പിക്കുന്നത് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാകും. ഇതിന് കൂട്ട് നിൽക്കുന്നവർക്കും ഇതേ ശിക്ഷ തന്നെ ലഭിക്കും. ജാമ്യമില്ലാകുറ്റമായിരിക്കും ഇത്. ''- നരോത്തം മിശ്ര പറഞ്ഞു. വിവാഹത്തിനായി സ്വമേധയാ മതം മാറുന്നതിന് കളക്ടർക്ക് ഒരു മാസം മുൻപേ അപേക്ഷ സമർപ്പിക്കണം. നിയമം ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.
advertisement
ലവ് ജിഹാദിനെതിരെ പുതിയ നിയമനിർമാണം നടത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നേരത്തേ സൂചന നൽകിയിരുന്നു. “പ്രണയത്തിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന ജിഹാദിനെ എന്തു വിലകൊടുത്തും തടയും. ലവ് ജിഹാദിനെതിരെ ആവശ്യമായ നിയമ വ്യവസ്ഥകൾ ഏർപ്പെടുത്തും,” അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ 21 വയസുള്ള ഒരു വിദ്യാർത്ഥിയെ കോളേജിന് പുറത്ത് വെടിവച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് പ്രശ്നം വീണ്ടും ചർച്ചയിൽ വരുന്നത്. മകളെ മതപരിവർത്തനം നടത്തി വിവാഹം കഴിക്കാൻ പ്രതി സമ്മർദ്ദം ചെലുത്തിയിരുന്നതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
advertisement
ലവ് ജിഹാദ് കേസുകളൊന്നും ഒരു കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം ഈ പദത്തിന് നിർവചനം നൽകിയിട്ടില്ലെന്നും ഈ വർഷം ആദ്യം സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പൊതു ക്രമം, ധാർമികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി മതം അവകാശപ്പെടാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. കേരള ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതികൾ ഈ നിലപാട് ശരിവച്ചിട്ടുണ്ട്. ലവ് ജിഹാദ് എന്ന പദം നിലവിലുള്ള നിയമപ്രകാരം നിർവചിക്കപ്പെട്ടിട്ടില്ല. ലവ് ജിഹാദിന്റെ ഒരു കേസും ഏതെങ്കിലും കേന്ദ്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടില്ല- അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ലവ് ജിഹാദ്' തടയാൻ നിയമനിർമാണത്തിന് മധ്യപ്രദേശ്; നിയമലംഘകർക്ക് 5 വർഷം വരെ തടവ്
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement