ബാഹുബലി: ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03മായി കുതിച്ചുയർന്നു

Last Updated:

തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം കൂടിയാണ് CMS-03

News18
News18
ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് ഒരു നാഴികക്കല്ലായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ISRO) തങ്ങളുടെ ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹങ്ങളിലൊന്നായ CMS-03 'ബാഹുബലി' എന്നറിയപ്പെടുന്ന LVM3-M5 റോക്കറ്റി വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ മണ്ണിൽ നിന്ന് ഒരു ജിടിഒ(ജിയോസിൻക്രണസ് ട്രാൻസ്ഫഓർബിറ്റ്) യിലേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിതെന്ന് ബഹിരാകാശ ഏജൻസി അറിയിച്ചു.തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം കൂടിയാണിത്.
advertisement
4,410 കിലോഗ്രാം ഭാരമുള്ള CMS-03 വാർത്താവിനിമയ ഉപഗ്രഹത്തെ, 43.5 മീറ്റർ ഉയരമുള്ള LVM3-M5 റോക്കറ്റിലാണ്  ജിയോസിൻക്രണസ് ട്രാൻസ്ഫഓർബിറ്റിലേക്ക് (GTO) ISRO വിക്ഷേപിച്ചത്. LVM3-M5 റോക്കറ്റ് അതിന്റെ ഭാരോദ്വഹന ശേഷിക്ക് 'ബാഹുബലി' എന്നാണ് അറിയപ്പെടുന്നത്. ഞായറാഴ്ച വൈകിട്ട് 5.26 ഓടെ സതീഷ് ധവാസപേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.
advertisement
ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ പുതിയൊരു കാൽവയ്പ്പാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ഷേപണത്തെ പ്രശംസിച്ചു. “ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമായ CMS-03 വിജയകരമായി വിക്ഷേപിച്ചതിന് ISRO-യ്ക്ക് അഭിനന്ദനങ്ങൾ,” അദ്ദേഹം X-ൽ കുറിച്ചു.
 ഇന്ത്യൻ കര ഉൾപ്പെടെയുള്ള വിശാലമായ സമുദ്രമേഖലയിസേവനങ്ങനൽകുക എന്നതാണ് CMS-03 വിക്ഷേപണത്തിന്റെ ലക്ഷ്യം. സൈനിക നിരീക്ഷണം ഉപഗ്രഹത്തിന്റെ ലക്ഷ്യങ്ങളിഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും ISRO അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടില്ല.
advertisement
 CMS-03 ഉപഗ്രഹം ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷകഴിവുകവർദ്ധിപ്പിക്കുകയും രാജ്യത്തിന്റെ ആശയവിനിമയ ശൃംഖല ശക്തിപ്പെടുത്തുകയും വിദൂര പ്രദേശങ്ങളിലേക്ക് ഇന്റർനെറ്റ്, പ്രക്ഷേപണ സേവനങ്ങനൽകുന്നതിനിർണായക പങ്ക് വഹിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എൽവിഎം-3 (LVM3- റോക്കറ്റ്)
മുമ്പ് ജിയോസിൻക്രണസ് ലോഞ്ച് വെഹിക്കിമാർക്ക് 3 (GSLV Mk 3) എന്നറിയപ്പെട്ടിരുന്ന LVM-3 റോക്കറ്റ് രണ്ട് സോളിഡ് മോട്ടോസ്ട്രാപ്പ്-ഓണുകൾ (S200), ഒരു ലിക്വിഡ് പ്രൊപ്പല്ലന്റ് കോർ സ്റ്റേജ് (L110), ഒരു ക്രയോജനിക് സ്റ്റേജ് (C25) എന്നിവ ഉൾപ്പെടുന്ന മൂന്ന് ഘട്ടങ്ങളുള്ള ഒരു വിക്ഷേപണ വാഹനമാണ്. ഇത് GTO-യിൽ 4,000 കിലോഗ്രാം വരെയും ലോ എർത്ത് ഓർബിറ്റിൽ (LEO) 8,000 കിലോഗ്രാം വരെയും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹങ്ങവിക്ഷേപിക്കുന്നതിISRO-യ്ക്ക് പൂർണ്ണ സ്വയംപര്യാപ്തത നൽകുന്നു.എൽവിഎം-3 റോക്കറ്റിന്റെ മുദൗത്യം ചന്ദ്രയാൻ-3 ന്റെ വിജയകരമായ വിക്ഷേപണമായിരുന്നു. 2023-ൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
advertisement
ഇതിനുമുമ്പ്, ഐഎസ്ആർഒ തങ്ങളുടെ ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-11, 2018 ഡിസംബർ 5 ന് ഫ്രഞ്ച് ഗയാനയിലെ കൗറോ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഏരിയൻ-5 വിഎ-246 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപിച്ചത്. ജിസാറ്റ്-11 ന് ഏകദേശം 5,854 കിലോഗ്രാം ഭാരമുണ്ട്. ഇത് ഐഎസ്ആർഒ നിർമ്മിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായി തുടരുന്നു
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ബാഹുബലി: ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03മായി കുതിച്ചുയർന്നു
Next Article
advertisement
ബാഹുബലി: ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03മായി കുതിച്ചുയർന്നു
ബാഹുബലി: ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ CMS-03മായി കുതിച്ചുയർന്നു
  • CMS-03 ഉപഗ്രഹം ബാഹുബലി റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചു, ഇന്ത്യയുടെ ബഹിരാകാശ രംഗത്ത് നാഴികക്കല്ലായി.

  • CMS-03 ഉപഗ്രഹം 4,410 കിലോഗ്രാം ഭാരമുള്ളതും, ജിടിഒയിലേക്ക് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയതുമാണ്.

  • CMS-03 ഉപഗ്രഹം ഇന്ത്യയുടെ ആശയവിനിമയ ശൃംഖല ശക്തിപ്പെടുത്തുകയും, സൈനിക നിരീക്ഷണത്തിനും ഉപയോഗപ്പെടും.

View All
advertisement