Maha Kumbh Mela 2025| മഹാകുംഭമേളയ്ക്ക് സൗജന്യ യാത്രയോ? പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റെയില്‍വേ
- Published by:Rajesh V
- news18-malayalam
Last Updated:
മഹാകുംഭമേളയിലോ മറ്റേതെങ്കിലും അവസരങ്ങളിലോ സൗജന്യ യാത്രയ്ക്ക് വ്യവസ്ഥകളൊന്നുമില്ലെന്നും റെയിൽവേ
ന്യൂഡൽഹി: മഹാ കുംഭമേളയിൽ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ. മഹാകുംഭമേളയിൽ യാത്രക്കാർക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് ചില മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്നും റെയിൽവേ അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ നിഷേധിക്കുകയാണെന്നും റെയില്‍വേ വ്യക്തമാക്കി.
സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ഇന്ത്യൻ റെയിൽവേയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ ഇത് ശിക്ഷാർഹമായ കുറ്റവുമാണ്. മഹാ കുംഭമേളയിലോ മറ്റേതെങ്കിലും അവസരങ്ങളിലോ സൗജന്യ യാത്രയ്ക്ക് വ്യവസ്ഥകളൊന്നുമില്ലെന്നും റെയിൽവേ അറിയിച്ചു.
മഹാ കുംഭമേള സമയത്ത് യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പ്രതിജ്ഞാബദ്ധമാണ്. യാത്രക്കാരുടെ വരവ് നിയന്ത്രിക്കുന്നതിന് പ്രത്യേക ഹോൾഡിംഗ് ഏരിയകൾ, അധിക ടിക്കറ്റ് കൗണ്ടറുകൾ, മറ്റ് ആവശ്യമായ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ മതിയായ ക്രമീകരണങ്ങൾ ചെയ്തുവരുന്നുവെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
advertisement
Summar: The Ministry of Railways dismissed as "baseless" claims that passengers would be allowed to travel free of cost during the Maha Kumbh Mela, and said no such provision exists.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Dec 18, 2024 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Maha Kumbh Mela 2025| മഹാകുംഭമേളയ്ക്ക് സൗജന്യ യാത്രയോ? പ്രചാരണങ്ങളിൽ വ്യക്തത വരുത്തി റെയില്‍വേ







