"എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ; അണ്ണാ ഡിഎംകെ എംപിയുടെ പ്രസ്താവന വിവാദത്തിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
സ്ത്രീ വോട്ടർമാർക്കിടയിൽ പാർട്ടിയോടുള്ള അതൃപ്തി വർദ്ധിപ്പിക്കാൻ ഇത്തരം പ്രസ്താവനകൾ കാരണമായേക്കാം
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എഐഎഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ 'നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയൂ' എന്ന ജനക്ഷേമ പദ്ധതിയെ പരിഹസിക്കുന്നതിനിടെ നടി നയൻതാരയുടെ പേര് വലിച്ചിഴച്ചതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്.
വിഴുപ്പുറം ജില്ലയിൽ നടന്ന പാർട്ടി പ്രതിഷേധ പരിപാടിക്കിടെ, "എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ഒരാൾക്ക് നയൻതാരയെ വിവാഹം കഴിക്കണമെന്നാണ് സ്വപ്നമെങ്കിൽ സ്റ്റാലിൻ അത് നടത്തിക്കൊടുക്കുമോ?" എന്നായിരുന്നു സർക്കാർ പദ്ധതിക്കെതിരെ നടത്തിയ പ്രതികരണം. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതിന് പകരം ഒരു സ്ത്രീയെയും നടിയെയും ഇത്തരത്തിൽ അധിക്ഷേപിച്ചത് പൊതുസമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ എംപിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് തമിഴ്‌നാട്ടിലെ സ്ത്രീസമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിഎംകെ വക്താക്കൾ ആരോപിച്ചു.
advertisement
മുൻപും സമാനമായ രീതിയിൽ സ്റ്റാലിനെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിട്ടുള്ള ഷണ്മുഖത്തിന്റെ ഈ പുതിയ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, സ്ത്രീ വോട്ടർമാർക്കിടയിൽ പാർട്ടിയോടുള്ള അതൃപ്തി വർദ്ധിപ്പിക്കാൻ ഇത്തരം പ്രസ്താവനകൾ കാരണമായേക്കാം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
Mar 17, 2026 6:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
"എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ; അണ്ണാ ഡിഎംകെ എംപിയുടെ പ്രസ്താവന വിവാദത്തിൽ






