യൂട്യൂബ് നോക്കി വയറ്റിൽ സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ

Last Updated:

വർഷങ്ങളായി അപ്പെൻഡിസൈറ്റിസ് രോ​ഗ ബാധിതനാണ് ഇയാൾ

News18
News18
യൂട്യൂബ് നോക്കി വയർ മുറിച്ച് സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയിൽ. ഉത്തർപ്രദേശിലെ വൃന്ദാവനിൽ നിന്നുള്ള 32 വയസ്സുകാരനാണ് യൂട്യൂബ് നോക്കി അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്താൻ പഠിച്ച് സ്വന്തം വയറു മുറിച്ചത്. എന്നാൽ ഇതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവനാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സുൻറാഖ് ഗ്രാമവാസിയായ രാജ ബാബു വർഷങ്ങളായി അപ്പെൻഡിസൈറ്റിസ് രോ​ഗ ബാധിതനാണ്. മാർക്കറ്റിൽ നിന്ന് വാങ്ങിയ ഒരു സർജിക്കൽ ബ്ലേഡ്, സൂചി, തുന്നൽ ചരട് എന്നിവ ഉപയോഗിച്ച് ഇയാൾ വയറിൽ 11 തുന്നലുകൾ ഇട്ടതായി വൃന്ദാവൻ ജില്ലാ ആശുപത്രിയിലെ സീനിയർ സർജനായ ഡോ. ശശി രഞ്ജൻ പറഞ്ഞു. നിലവിൽ ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അദ്ദേഹം.
അതേസമയം മംഗളൂരു ആശുപത്രിയിലെ ഒരു ഡോക്ടർ പ്രസവത്തിന് സി-സെക്ഷൻ ശസ്ത്രക്രിയ നടത്തിയ ശേഷം ഭാര്യയുടെ വയറ്റിൽ സർജിക്കൽ മോപ്പ് മറന്നു വച്ചതായി കർണാടകയിൽ നിന്നുള്ള ഒരാൾ ആരോപിച്ചു ഈ "വൈദ്യശാസ്ത്രപരമായ അശ്രദ്ധ" മൂലമുണ്ടായ സങ്കീർണതകൾ കാരണം, ഭാര്യക്ക് കടുത്ത ശരീരവേദന അനുഭവപ്പെട്ടതായും അവർക്ക് നവജാത ശിശുവിന് മുലയൂട്ടാൻ പോലും കഴിയാത്ത അവസ്ഥയിലായി.
advertisement
അണുബാധ അവരുടെ ശ്വാസകോശത്തിലേക്കും രക്തത്തിലേക്കും മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചുവെന്നും കർഷകനും വ്യാപാരിയുമായ ഗഗൻദീപ് ബി പറഞ്ഞു. സംഭവത്തിൽ ഡോക്ടർക്കെതിരെ കേസ് ഫയൽ ചെയ്തു. സിടി സ്കാൻ നടത്തിയ ശേഷമാണ് കുടുംബം ഇക്കാര്യം കണ്ടെത്തിയത്. തുടർന്ന് കുടുംബം അവരെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ ഡോക്ടർമാർ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷം ജനുവരി 25 ന് സ്ത്രീയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി, സർജിക്കൽ മോപ്പ് നീക്കം ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
യൂട്യൂബ് നോക്കി വയറ്റിൽ സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement