ജാമിയക്ക് പിന്നാലെ ഷഹീൻബാഗിലും വെടിവയ്പ്പ്; ആകാശത്തേക്ക് വെടിയുതിർത്ത യുവാവ് 'ഹിന്ദുക്കൾ മാത്രമേ ഭരിക്കൂ' എന്ന് അലറി വിളിച്ചു

വെടിവെപ്പ് നടത്തിയ ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

News18 Malayalam | news18-malayalam
Updated: February 1, 2020, 6:26 PM IST
  • Share this:
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ഷഹീന്‍ബാഗിലും വെടിവെപ്പ്. ഒരാള്‍ ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവച്ചതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഹിന്ദുക്കൾ മാത്രമേ ഭരിക്കൂവെന്ന് അലറിവിളിച്ചുകൊണ്ടായിരുന്നു യുവാവ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്.

വെടിവെപ്പ് നടത്തിയ ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വൈകിട്ട് 4.53നാണ് സംഭവം. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സിഎഎ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന വേദിക്ക് പിന്നിലെത്തിയാണ് ഒരാള്‍ ആകാശത്തേക്ക് വെടിവച്ചത്. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ അയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ‌

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ ഒരു മാസത്തിലേറെയായി പ്രക്ഷോഭം തുടരുകയാണ്. ഇവിടെ കഴിഞ്ഞ ദിവസം ഒരു പ്രാദേശിക കോണ്‍ട്രാക്ടര്‍ തോക്കുമായെത്തി സമരം അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ കഴിഞ്ഞ വ്യാഴാഴ്ച ഒരു യുവാവ് വെടിവെപ്പ് നടത്തിയിരുന്നു. ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റ് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഷഹീന്‍ബാഗിലും വെടിവെപ്പ്.

  
First published: February 1, 2020, 6:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading