advertisement

Tax Calculator: ഇനി നിങ്ങൾ എത്ര രൂപ ടാക്സ് അടയ്ക്കണം? കണക്കുകൂട്ടാൻ ടാക്സ് കാൽക്കുലേറ്റർ

Last Updated:

ആദായനികുതി കണക്കാക്കാൻ സഹായിക്കുന്ന ടാക്സ് കാൽകുലേറ്റർ ഉപയോഗിക്കാം...

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചപ്പോൾ ആദായനികുതിയിലെ പ്രഖ്യാപനങ്ങളാണ് ശ്രദ്ധേയമായത്. ആദായനികുതിയിൽ വൻ ഇളവുകളാണ് മന്ത്രി പ്രഖ്യാപിച്ചത്. 15 ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കാണ് നികുതിയിളവ് നൽകിയിരിക്കുന്നത്. അതേസമയം ആദായനികുതി ഇളവുകൾ അനുവദിക്കുന്നതിനുള്ള നിക്ഷേപം സംബന്ധിച്ച തെളിവുകൾ സമർപ്പിക്കാത്തവർക്കാണ് പുതിയ നികുതി ഇളവ് ലഭിക്കുക. നിക്ഷേപം സംബന്ധിച്ച തെളിവുകൾ ഹാജരാക്കുന്നവർക്ക് പഴയ നിരക്കുകൾ തുടരും. ഇവിടെയിതാ, നിങ്ങളുടെ ആദായനികുതി കണക്കാക്കാൻ സഹായിക്കുന്ന ടാക്സ് കാൽകുലേറ്റർ നൽകിയിരുന്നു.
ഇതിൽ നിങ്ങളുടെ ആദ്യഭാഗത്ത് നിങ്ങളുടെ വയസ് താമസിക്കുന്ന സ്ഥലം(മെട്രോ സിറ്റി / നോൺ മെട്രോ) എന്നീ വിവരങ്ങൾ നൽകുക. രണ്ടാം ഭാഗത്ത് നിങ്ങളുടെ ശമ്പളം ഉൾപ്പടെയുള്ള വരുമാനം സംബന്ധിച്ച വിവരങ്ങൾ നൽകുക. മൂന്നാമതായി നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ നൽകാം. ഇത്രയും നൽകി NEXT ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ അടയ്ക്കേണ്ട ആദായനികുതി എത്രയെന്ന് കണക്കുകൂട്ടി അറിയിക്കും.
അഞ്ച് ലക്ഷം മുതൽ 7.5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനമാണ് നികുതിയായി നൽകേണ്ടത്. ഏഴര ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 15 ശതമാനവും 10 മുതൽ പന്ത്രണ്ടര ലക്ഷം വരെ വരുമാനമുള്ളവർക്ക് 20 ശതമാനവുമാണ് ആദായനികുതി. പന്ത്രണ്ടര ലക്ഷം മുതൽ 15 ലക്ഷം വരെയുള്ളവർക്ക് 25 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ളവർക്ക് കഴിഞ്ഞ തവണത്തെ പോലെ 30 ശതമാനവുമാണ് ഇത്തവണ നികുതി.
advertisement
നിലവിലുണ്ടായിരുന്ന നികുതി ഘടന അനുസരിച്ച് 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 % ആയിരുന്നു ആദായനികുതി. എന്നാൽ ഇത്തവണ 10 ലക്ഷം മുതൽ പന്ത്രണ്ടര ലക്ഷം വരെയും പന്ത്രണ്ടര മുതൽ 15 ലക്ഷം വരെയും രണ്ടു സ്ലാബുകളാക്കിയാണ് നികുതി നിരക്ക് കുറച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Tax Calculator: ഇനി നിങ്ങൾ എത്ര രൂപ ടാക്സ് അടയ്ക്കണം? കണക്കുകൂട്ടാൻ ടാക്സ് കാൽക്കുലേറ്റർ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement