മംഗളുരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് കർണാടക ഡിജിപി
- Published by:Naseeba TC
- news18-malayalam
Last Updated:
ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തി
മംഗളുരു: നാഗോരിയിൽ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനം ആസൂത്രിതമെന്ന് കർണാടക ഡിജിപി. സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ഇന്നലെയാണ് മംഗളുരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു. സ്ഫോടനം നടക്കുമ്പോഴുള്ള ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
Also Read- രാഹുൽ ഗാന്ധിയെ ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്ന് ഭീഷണി; കത്ത് എത്തിയത് പലഹാരക്കടയിൽ
യാത്രാമധ്യേ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിനു സമീപം റോഡിൽ ഓട്ടോറിക്ഷ നിർത്തിയ ശേഷമാണ് സ്ഫോടനം നടക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ യാത്രക്കാരന്റെ ബാഗിൽ എന്തായിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.
advertisement
It’s confirmed now. The blast is not accidental but an ACT OF TERROR with intention to cause serious damage. Karnataka State Police is probing deep into it along with central agencies. https://t.co/lmalCyq5F3
— DGP KARNATAKA (@DgpKarnataka) November 20, 2022
ഇന്ന് രാവിലെയാണ് ആസൂത്രിതമായ ആക്രമണമാണെന്ന് ഡിജിപി പറഞ്ഞത്. ട്വീറ്റിലൂടെ ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് 5.15 ഓടെയാണ് സ്ഫോടനമുണ്ടായത്. യാത്രക്കാരന്റെ ബാഗിൽ നിന്നാണ് തീ വന്നതെന്നാണ് ഓട്ടോഡ്രൈവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2022 10:24 AM IST