മംഗളുരു സ്ഫോടനം: പിഎഫ്ഐ നേതാവ് കസ്റ്റഡിയിൽ; എൻഐഎ അന്വേഷണം ആരംഭിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
പി.എഫ്.ഐ നിരോധനത്തെ തുടർന്ന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ നേതാവിനെയാണ് ഓട്ടോറിക്ഷയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്
മംഗളുരു: ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു. എൻഐഎയിലെ നാലംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം ഓട്ടോറിക്ഷയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബണ്ട്വാൾ പാനി സ്വദേശി ഇജാജിനെയാണ് കസ്റ്റഡിയിലെടുത്തത്. പി.എഫ്.ഐ നിരോധനത്തെ തുടർന്ന് അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇജാജിനെ കസ്റ്റഡിയിൽ എടുത്തത്.
അതേസമയം മംഗളൂരു സ്ഫോടനം ആസൂത്രിതമാണെന്ന് കർണ്ണാടക ഡി.ജി.പി പ്രവീൺ സൂദ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ തീവ്രവാദ ബന്ധമുള്ളതായും കണ്ടെത്തലുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായും കർണാടക ഡിജിപി അറിയിച്ചിരുന്നു.
മംഗളൂരുവിന് സമീപം നാഗോരിയിൽ കഴിഞ്ഞ ദിവസമാണ് ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഓട്ടോഡ്രൈവർക്കും ഒരു യാത്രക്കാരനും പരിക്കേറ്റിരുന്നു. മംഗളൂരു ഉൾപ്പെടെ കർണാടകയിലെ വിവിധ ഇടങ്ങളിൽ
സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടത്. നാഗോരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരന്റെ
ബാഗിൽ നിന്നും ആകാസ്മീയമായാണ് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചത്. ഇതാണ് പദ്ധതി പൊളിയാൻ കാരണമായത്.
advertisement
പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ യാത്രക്കാരൻ ഹുബ്ബള്ളി സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ താമസസ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങൾ
ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം ഉണ്ടായ ഓട്ടോറിക്ഷയിൽ നിന്ന് കത്തിക്കരിഞ്ഞ പ്രഷർ കുക്കറും ബാറ്ററികളും കണ്ടെത്തിയിരിന്നു. സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2022 2:57 PM IST