അഹമ്മദാബാദ്: ലോക്ക്ഡൗണ്‍ കാലം എല്ലാവർക്കും ദുരിതകാലം ആണെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അതിഥി തൊഴിലാളികള്‍ ആണ്. ഒരോ ദിവസവും പലരുടെയും ദുരിത കഥകൾ നമ്മൾ കണ്ടും വായിച്ചും അറിഞ്ഞു .
ലോക്ക്ഡൗണ്‍ കാലത്ത് തെലങ്കാനയില്‍ നിന്നും പതിനൊന്നംഗ സംഘത്തിനൊപ്പം സ്വദേശമായ ഛത്തിസ്ഗഡിലേക്ക് കാൽനടയായി പോയ പെൺകുട്ടി വീട്ടിലെത്താൻ അമ്പതു കിലോമീറ്റർ ബാക്കി നില്‍ക്കെ മരിച്ച് വീണത് കഴിഞ്ഞ ദിവസമാണ്. സ്വന്തം നാടുപിടിക്കാൻ ഡൽഹിയിലെ ആനന്ദ് വിഹാർ ബസ് ടെർമിനലിൽ ആയിരകണക്കിന് അതിഥി തൊഴിലാളികൾ തടിച്ചു കൂടിയത് വലിയ വാർത്തയായിരുന്നു.
ഇപ്പോൾ അസം സ്വദേശി ജാദവ് ഗൊഗോയിയാണ് വാർത്തകളിൽ നിറയുന്നത്. ഗുജറാത്തിൽ തൊഴിലെടുത്തിരുന്ന ഗോഗോയ് ഈ ലോക്ക് ഡൗൺ കാലത്ത് നാട്ടിലെത്തി. 25 ദിവസം കൊണ്ട് കാല്‍നടയായും ട്രക്കുകളെ ആശ്രയിച്ചും 2900 കിലോമീറ്റര്‍
താണ്ടിയാണ് ജാദവ് ഗോഗോയ് വീട്ടിലെത്തിയത് .
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ മൂന്നാം നാളായ മാര്‍ച്ച് 27 നാണ് ഗോഗോയ് യാത്ര ആരംഭിച്ചത്. മധ്യപ്രദേശും ബിഹാറും പശ്ചിമ ബംഗാളും പിന്നിട്ടു. ഒടുവിൽ ഏപ്രില്‍ 20 ന് രാത്രി സ്വദേശമായ അ സമിലെ നാഗാവ് ജില്ലയിലെ റാഹയില്‍ എത്തിച്ചേര്‍ന്നു.
വിശപ്പിനേയും മഴയേയും വെയിലിനേയും അതീജിവച്ചായിരുന്നു യാത്ര . നാഗാവിൽ എത്തിച്ചേരുന്നതിന് തൊട്ടു മുൻപ് ഏറെ അവശനായ ഗോഗോയിയെ കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഗുജറാത്തിലെ വാപ്പിയിലെ ഫാക്ടറിയില്‍ ആറുമാസമായി ജോലി ചെയ്ത് വരികയായിരുന്നു ഗോഗോയി. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ടു ഭക്ഷണം പോലും ലഭിക്കാതായതോടെയാണ് രണ്ടും കൽപ്പിച്ചു നാട്ടിലേക്ക് തിരിച്ചത് . ജോലി ചെയ്ത് കിട്ടിയ 4000 രൂപയും കൈയിൽ കരുതിയായിരുന്നു യാത്ര ആരംഭിച്ചത്. എന്നാല്‍ പകുതി വഴിയില്‍ വെച്ച് ഫോണും കൈയ്യില്‍ ഉണ്ടായിരുന്ന പൈസയും മോഷണം പോയി. ഇതോടെ വീട്ടുകാരുമായുള്ള ആശയവിനിമയവും നഷ്ടപ്പെട്ടു .
ബീഹാറില്‍ എത്തിയശേഷം മറ്റൊരു വ്യക്തിയുടെ ഫോണില്‍ നിന്ന് ഭാര്യ സഹോദരനെ വിളിച്ച് സംഭവിച്ച കാര്യങ്ങൾ അറിയിച്ചെങ്കിലും അതിന് ശേഷം ഫോണ്‍ കോള്‍ വരാതായതോടെ വീട്ടുകാരും ആശങ്കയിലായി.
BEST PERFORMING STORIES:ലോക്ക് ഡൗൺ: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയായി; ഇളവുകൾ ഇങ്ങനെ
[NEWS]FACT CHECK കോട്ടയത്ത് വീണ്ടുമൊരു കോവിഡ് ഉണ്ടോ?
[PHOTO]
സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നതിനാല്‍ നിലവില്‍ ജാദവ് ഗോഗോയി കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമുള്ള നിരീക്ഷണത്തില്‍ തുടരുകയാണ്.ഗോഗോയിയുടെ ആരോഗ്യനില തൃപതികരം ആണെന്നും ഇത്രയും ദൂരം നടന്നതിന്റെ ക്ഷീണം മാത്രമേ അദ്ദേഹത്തിന് ഉള്ളുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona virus, Corona Virus India, Corona virus spread, Coronavirus in india, Coronavirus symptoms, Coronavirus update