FACT CHECK കോട്ടയത്ത് വീണ്ടുമൊരു കോവിഡ് ഉണ്ടോ?

Last Updated:

ഓസ്ട്രേലിയയിൽ നിന്നെത്തിയ പാലാ സ്വദേശിനിയിലാണ് രോഗബാധ കണ്ടെത്തിയത്.

തിരുവനന്തപുരം: കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനു പിന്നാലെയാണ് കോട്ടയം ജില്ലയിൽ എവിടെയാണ് കോവിഡ‍് രോഗം റിപ്പോർട്ട് ചെയ്തതെന്ന സംശയം പലരും ഉന്നയിച്ചു തുടങ്ങിയത്. കോട്ടയം സ്വദേശിക്ക് കോവിഡ് ബാധിച്ചെന്നാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
You may also like:'വഴിയില്‍ മൈക്കുമായി വരുന്നതിനോട് വിയോജിച്ചിട്ടുണ്ടാകാം; സംസാരിക്കണോ വേണ്ടയോ എന്ന് ഞാന്‍ കൂടിയാണ്‌ തീരുമാനിക്കേണ്ടത്': മുഖ്യമന്ത്രി [NEWS]രോഗം സ്ഥിരീകരിച്ച ഡൽഹിയിലെ കച്ചവടക്കാരൻ മരിച്ചു [NEWS]അഞ്ചുമാസമെടുത്ത് സർക്കാർ ജീവനക്കാരുടെ 30 ദിവസത്തെ ശമ്പളം പിടിക്കും [NEWS]
ഓസ്ട്രേലിയയിൽ നിന്നെത്തിയ പാലാ സ്വദേശിനിയിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ ഇവർ നിലവിൽ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തെ ആശുപത്രിയാലാണ് ചികിത്സയിൽ കഴിയുന്നത്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ജില്ലാതല രോഗബാധിതരുടെ പട്ടികയിലും  ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.
advertisement
ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ൽ ഇറങ്ങി​യ പാ​ലാ സ്വ​ദേ​ശിനിക്കാണ് (65 വയസ്സ്) ഇ​ന്ന് കോവിഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. മുന്നറിയിപ്പ് അവഗണിച്ച് ഈ ദമ്പതികൾ നാട്ടിലേക്കു വരുന്നതിനിടെ കമ്പംമേട്ടിൽ വച്ചാണ് ഇവെര പൊലീസ് ക്വാറന്റൈനിലാക്കിയത്.
ഡ​ൽ​ഹി​യി​ൽ ക്വ​റ​ന്‍റൈ​നി​ൽ ക​ഴി​യണമെന്ന നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചാണ് ഇവർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് എത്തിയത്. ഇ​വി​ടെ നി​ന്ന് കാ​ർ മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് വ​ര​വേ ക​മ്പം​മെട്ട് വ​ച്ച് പൊ​ലീ​സ് പി​ടി​കൂ​ടി. തുടർന്ന് നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി​യു​ടെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ദ​മ്പ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നാ​ണ് വ​ന്ന​ത്. എന്നാൽ രോഗിയായ സ്ത്രീയുടെ ഒപ്പമുള്ള ഭർത്താവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.
advertisement
കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മാർച്ച്‌ അഞ്ചിനാണ് ഇവർ ഓസ്ട്രേലിയയിൽ പോയത്.  മാർച്ച്‌ 20ന് ഓസ്ട്രേലിയയിൽ നിന്നും തിരികെ അയച്ചു. 21ന് ഡൽഹിയിൽ വിമാനം ഇറങ്ങിയ ഇവരെ 15 ദിവസം നിരീക്ഷണത്തിലാക്കി. യാത്രയ്ക്കിടെ 16 നാണ് ഇവരെ പൊലീസ് കമ്പംമേട്ടിൽ വച്ച് ക്വാറന്റൈനിലാക്കിയത്. 17ന് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ ആക്കി. അന്ന് തന്നെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
പാലാ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചതെങ്കിലും അവർ ഇടുക്കിയിലാണെന്ന് കോട്ടയം ജില്ലാ കളക്ടറും വ്യക്തമാക്കിയിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
FACT CHECK കോട്ടയത്ത് വീണ്ടുമൊരു കോവിഡ് ഉണ്ടോ?
Next Article
advertisement
സുരേഷ് ഗോപി നിവേദനം സ്വീകരിക്കാതിരുന്ന കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകുമെന്ന് സിപിഎം
സുരേഷ് ഗോപി നിവേദനം സ്വീകരിക്കാതിരുന്ന കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകുമെന്ന് സിപിഎം
  • സിപിഎം കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകുമെന്ന് തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ അറിയിച്ചു.

  • സുരേഷ് ഗോപി നിവേദനം സ്വീകരിക്കാതെ മടക്കിയതിനെ തുടർന്ന് സിപിഎം വീടിന്റെ നിർമാണം ആരംഭിക്കും.

  • വയോധികനായ കൊച്ചുവേലായുധന്റെ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് അറിയിച്ചു.

View All
advertisement