ന്യൂഡൽഹി: സുപ്രീം കോടതി ഉത്തരവ് പ്രകാരം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ട്രസ്റ്റിന് രൂപം നൽകിയെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് ശേഷമുള്ള നന്ദിപ്രമേയ ചർച്ചക്കിടെ പ്രത്യേക പ്രസ്താവന ആയാണ് പ്രധാനമന്ത്രി ക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.
'അയോധ്യ ട്രസ്റ്റുമായി ബന്ധപ്പെട്ട് ചില സുപ്രധാന തീരുമാനങ്ങള്‍ ഇന്ന് രാവിലെ ചേർന്ന കാബിനറ്റ് മീറ്റിംഗിലെടുത്തിട്ടുണ്ട്. സുപ്രീം കോടതി നിർദേശപ്രകാരം ശ്രീ റാം ജന്മ ഭൂമി തീര്‍ഥ ക്ഷേത്ര എന്ന പേരിൽ ഒരു ട്രസ്റ്റിന് രൂപം നൽകിയിട്ടുണ്ട്. ഇതൊരു സ്വതന്ത്ര ട്രസ്റ്റായിരിക്കും' എന്നായിരുന്നു മോദി പറഞ്ഞു.
Also Read-Ayodhya Verdict | തർക്ക ഭൂമി ഹിന്ദുക്കൾക്ക്; മുസ്ലിംകൾക്ക് പകരം ഭൂമി; ചരിത്ര വിധിയിലെ 10 കാര്യങ്ങൾ
'റാം മന്ദിർ തീർഥാടകർക്കായി ഒരു സുപ്രധാന തീരുമാനം കൂടി ഞങ്ങൾ എടുത്തിരിക്കുകയാണ്.. ക്ഷേത്രത്തിന് വേണ്ടിയുള്ള 67 ഏക്കറിന്റെ ഉടമസ്ഥാവകാശം ട്രസ്റ്റിനായിരിക്കും.. ഇന്ത്യയിലെ എല്ലാ ജാതി-മത വിഭാഗത്തിൽപ്പെട്ട ജനങ്ങളും അഭിവൃദ്ധിപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്..' മോദി കൂട്ടിച്ചേർത്തു.
സുപ്രീം കോടതി വിധിപ്രകാരം സുന്നിവഖഫ് ബോര്‍ഡിനുള്ള അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മിക്കുന്നതിനായി കൈമാറും. ഇതിനുള്ള നിര്‍ദ്ദേശം യുപി സര്‍ക്കാരിന് നല്‍കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മോദി സഭയിൽ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya Land Dispute, Ayodhya mandir, Ayodhya verdict, Babri masjid, Babri masjid demolition, Babri Masjid- Ramjanmabhoomi case postponed