മുകുള്‍ റോയ് തൃണമൂലിലേക്ക് തിരികെപോയത് ബിജെപിയെ ബാധിക്കില്ല; ദിലീപ് ഘോഷ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് ബിജെപിയെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്
കൊല്‍ക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷനും മമത ബാനര്‍ജിയുടെ പഴയ വിശ്വസ്തനുമായിരുന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത് ബിജെപിയെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. എന്നാല്‍ മുകുള്‍ റോയ് പാര്‍ട്ടി വിട്ടതില്‍ ബിജെപി ക്യാമ്പില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ഉയര്‍ന്നത്.
അതേസമയം പാര്‍ട്ടിക്കെതിരെ തിരിയുന്ന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനായി അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി സായന്തന്‍ ബോസ് അറിയിച്ചിരുന്നു.
2017ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. അതേസമയം മുകുള്‍ റോയിയുടെ മടങ്ങിവരവിനെ മുഖ്യമന്ത്രി മമത ബാനര്‍ജിയും പാര്‍ട്ടി നേതാക്കളും സ്വാഗതം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട നിരവധി നേതാക്കള്‍ ഘര്‍വാപസിക്ക് ശ്രമം നടത്തുന്നതിനിടെയാണ് മുകുള്‍ റോയ് തിരിച്ചെത്തിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് മമത ബാനര്‍ജി മുകുള്‍ റോയിക്ക് മടങ്ങിവരവിന് അവസരം നല്‍കിയത്.
advertisement
മുകുള്‍ റോയ് ഒരിക്കലും തനിക്കെതിരായിരുന്നില്ലെന്നും കുടുംബത്തിലേക്കാണ് തിരിച്ചുവരുന്നതെന്നും മമത പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍. ബി ജെ പി യില്‍ ഒരാള്‍ക്കും തുടരാനാവില്ലെന്ന് മുകുള്‍ റോയ് പറഞ്ഞു. കൂടുതല്‍ പേര്‍ ബിജെപി വിട്ട് തൃണമൂലിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മമതയുടെ വിശ്വസ്തനും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന മുകുള്‍ റോയി 2017 ലാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
advertisement
2019-ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ മുകുള്‍ റോയിക്കും സംഘത്തിനും സാധിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, സംസ്ഥാന അധ്യക്ഷന്‍ ദീലീപ് ഘോഷ് എന്നിവരുമായുളള പടലപ്പിണക്കമാണ് മുകുള്‍ റോയിയും മകന്‍ ശുഭ്രാംശു റോയിയും തൃണമൂലിലേക്ക് തിരികെ പോകാന്‍ കാരണം.
മുകുള്‍ റോയിയുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. അടുത്തിടെ കൊല്‍ക്കത്തയില്‍ നടന്ന ബി.ജെ.പി. യോഗത്തില്‍ മുകുള്‍ റോയ് പങ്കെടുക്കാതിരുന്നതും പാര്‍ട്ടി വിടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. മുകുള്‍ റോയിക്ക് പുറമെ മറ്റ് പല നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരാന്‍ ശ്രമം നടത്തുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 11, 2021 10:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുകുള്‍ റോയ് തൃണമൂലിലേക്ക് തിരികെപോയത് ബിജെപിയെ ബാധിക്കില്ല; ദിലീപ് ഘോഷ്