തിരുവനന്തപുരം മേയർക്ക് പ്രധാനമന്ത്രിയുടെ അനുമോദനം; സംസ്ഥാനത്തിനുള്ള അംഗീകാരമെന്ന് വി വി രാജേഷ്

Last Updated:

പുതുവർഷപ്പുലരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം ലഭിച്ച സന്തോഷം പങ്കിട്ട് തിരുവനന്തപുരം മേയർ വി.വി. രാജേഷ്

നരേന്ദ്ര മോദി, വി.വി. രാജേഷ്
നരേന്ദ്ര മോദി, വി.വി. രാജേഷ്
പുതുവർഷപ്പുലരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനം ലഭിച്ച സന്തോഷം പങ്കിട്ട് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. നഗരത്തിൽ ബി.ജെ.പി. നേടിയ ഗംഭീര വിജയത്തെ അഭിനന്ദിച്ചു കൊണ്ടുളള കത്താണ് മോദിയുടെ സമ്മാനമായി പുതുവർഷപ്പുലരിയിൽ മേയറെ തേടിയെത്തിയത്. "ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി നരേന്ദമോഡിജിയുടെ പുതുവത്സരസമ്മാനം. മോദിജിയുടെ ഈ സഹായ വാഗ്ദാനം ലഭിച്ചതിലൂടെ കേരളത്തിൻ്റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിട്ടുള്ളത്. കഴിഞ്ഞ നീണ്ട നാളുകളായുള്ള കേരളത്തിലെ ബി ജെ പി പ്രവർത്തകരുടെ കഠിനാധ്വാനത്തിന് നമ്മുടെ പ്രധാനമന്ത്രി തിരിച്ചു നല്കുന്ന സ്നേഹവും കരുതലും ഈ സംസ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണ്. എക്കാലത്തും കേരളം ബഹു:പ്രധാന മന്ത്രിയോടും കേന്ദ്രസർക്കാരിനോടും, കേന്ദ്ര ബി ജെ പി യോടുമുള്ള നന്ദിയും, കടപ്പാടും സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കും," എന്ന വാക്കുകളോടെയാണ് മേയർ ഈ കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ കത്തിന്റെ പൂർണരൂപം ചുവടെ:
പ്രിയപ്പെട്ട വിവി രാജേഷ് ജീ,
ഈ ഉത്സവകാലത്ത്, 2026 പുതുവർഷാരംഭത്തിൽ, തിരുവനന്തപുരം നഗരത്തിന്റെ മേയറായി താങ്കളും ഡെപ്യൂട്ടി മേയറായി
ശ്രീമതി ജി.എസ്. ആശാ നാഥ് ജി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, മഹാനഗരമായ തിരുവനന്തപുരം ചരിത്രം സൃഷ്ടിച്ചു. താങ്കളെയും ആശാ ജിയെയും ഞാൻ അഭിനന്ദിക്കുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ചരിത്രപരമായ പ്രകടനം കാഴ്ചവച്ചതിന് നമ്മുടെ പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ കൗൺസിലർമാരെയും കാര്യകർത്താക്കളെയും അഭിനന്ദിക്കുന്നു.
advertisement
എല്ലാ മലയാളികളുടെയും മനസ്സിൽ അഭിമാനം നൽകുന്ന നഗരമായ തിരുവനന്തപുരം സന്ദർശിച്ചതിന്റെ മനോഹരമായ ഓർമ്മകൾ എനിക്കുണ്ട്. ശ്രീ പത്മനാഭസ്വാമിയുടെ അനുഗ്രഹം ലഭിച്ച നഗരമാണ് കേരളത്തിന്റെ തലസ്ഥാനം. നേതാക്കളെയും, സാമൂഹിക പരിഷ്കർത്താക്കളെയും, കലാകാരന്മാരെയും, സംഗീതജ്ഞരെയും, കവികളെയും, സാംസ്കാരിക പ്രമുഖരെയും, സന്യാസി ശ്രേഷ്ഠരെയും, വളർത്തിയെടുത്ത നഗരമാണിത്. അതിനാൽ, അത്തരമൊരു നഗരം നമ്മുടെ പാർട്ടിയെ അനുഗ്രഹിക്കുമ്പോൾ അത് നമ്മേ വിനയാന്വിതരാക്കുന്നു.
'വികസിത തിരുവനന്തപുരം' പടുത്തുയർത്തുക എന്ന നമ്മുടെ ദർശനം നഗരസമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരെ ആകർഷിച്ചു.
advertisement
കേന്ദ്രത്തിലെ നമ്മുടെ സർക്കാരിന്റെ പ്രവർത്തനങ്ങളും വിവിധ സംസ്ഥാനങ്ങളിലെ നഗരവികസനത്തിനായുള്ള നമ്മുടെ ശ്രമങ്ങളും ആളുകൾ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവർ നമ്മേ അനുഗ്രഹിക്കാൻ തീരുമാനിച്ചത്. ഈ നഗരത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു.
ഈ നേട്ടം അതിരറ്റ സന്തോഷവും അഭിമാനവും കൊണ്ടുവന്നിട്ടുണ്ടെന്ന് കേരളത്തിലെയും ഇന്ത്യയിലുടനീളമുള്ള ബിജെപി പ്രവർത്തകരുടെയും പേരിലാണ് ഞാൻ പറയുന്നത്. ഒരു യുഗത്തിന്റെ തുടക്കമാണ്
തിരുവനന്തപുരത്തെ ജനങ്ങളുടെ അനുഗ്രഹത്താൽ സംഭവിച്ചത്. സുവർണ ലിപികളാൽ എഴുതിയ നാഴികക്കല്ലാണ് ഇത്. പതിറ്റാണ്ടുകളായി കേരളത്തിലെ ബിജെപി പ്രവർത്തകർ ദുഷ്‌കരമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന എൽഡിഎഫും യുഡിഎഫും നടത്തിയ മോശം ഭരണത്തിന്റെ രേഖ എല്ലാവർക്കും അറിയാം.
advertisement
ഈ മുന്നണികൾ കേരളത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമായ അഴിമതിയുടെയും ക്രൂരമായ അക്രമത്തിന്റെയും സംസ്കാരം വളർത്തിയെടുത്തിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങൾ, ശത്രുത, ക്രൂരമായ അക്രമം എന്നിവ ഉണ്ടായിരുന്നിട്ടും നമ്മുടെ കാര്യകർത്താക്കൾ ഉറച്ചുനിന്നു. അവർ ജനങ്ങളുടെ പ്രശ്നങ്ങൾ നിർഭയമായി ഉയർത്തി. പാർട്ടി പതാകയും ഇന്ത്യ ആദ്യം എന്ന പ്രത്യയശാസ്ത്രവും ധൈര്യത്തോടെ വഹിച്ചു. സംസാരിക്കേണ്ടി വന്നപ്പോഴെല്ലാം അവർ ജനങ്ങളുടെ അഭിലാഷങ്ങൾക്കായി സംസാരിച്ചു. അവരിൽ പലരും ഇന്ന് നമുക്കൊപ്പമില്ല. പക്ഷേ അവരുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടെന്ന് എനിക്കുറപ്പുണ്ട്.
സംസ്ഥാനത്തെ ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളും, ഒരു പുതിയ പ്രഭാതത്തിന് തയ്യാറാണെന്ന് കേരള തലസ്ഥാനത്ത് നമ്മുടെ പാർട്ടിയുടെ വിജയം സൂചിപ്പിക്കുന്നു. അവഗണിക്കാനാവാത്ത ദേശീയത, അഴിമതിയില്ലാത്ത വികസനം, പ്രീണനമില്ലാത്ത ഭരണം എന്നിവയിൽ അടിസ്ഥാനമാക്കി ജനങ്ങളുടെ തിരഞ്ഞെടുക്കലായി ബിജെപി-എൻ‌ഡി‌എ ഉയർന്നുവരുന്നു.
advertisement
ഡൽഹിയിൽ 'സുഹൃത്തുക്കളും' കേരളത്തിൽ 'ശത്രുക്കളും' ആയ എൽ‌ഡി‌എഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളി ഉടൻ അവസാനിക്കും. പാലിക്കപ്പെടാത്ത അവരുടെ വാഗ്ദാനങ്ങളിൽ നിന്ന് മോചനം നേടാൻ കേരളം ആഗ്രഹിക്കുന്നു.
നിസ്വാർത്ഥ സേവനത്തെ ഈശ്വരൻ എപ്പോഴും അനുഗ്രഹിക്കുമെന്ന് ശ്രീനാരായണ ഗുരു വിശ്വസിച്ചു. നമ്മൾ ചെയ്യുന്നതെന്തും മറ്റുള്ളവരുടെ നന്മയെ വർദ്ധിപ്പിക്കുന്നതായിരിക്കണമെന്നും അദ്ദേഹം വിശ്വസിച്ചു. ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പരിപാലിക്കേണ്ടതിന്റെ ആവശ്യകത മഹാത്മാ അയ്യങ്കാളി ഊന്നിപ്പറഞ്ഞു. മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചും ശ്രീ മന്നത്തു പത്മനാഭൻ സംസാരിച്ചു.
advertisement
ഈ മഹത്തായ തത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് താങ്കളും
താങ്കളുടെ കൂട്ടായ്മയും നിങ്ങളുടെ കഴിവിന്റെ പരമാവധി നഗരത്തെ സേവിക്കുമെന്നും 'ജീവിതം എളുപ്പമാക്കൽ' വഴി
ജനജീവിതം മെച്ചപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.
ഒരിക്കൽ കൂടി ആശംസകൾ നേരുന്നു. വിനയം, കാരുണ്യം, ഉറച്ച നിലപാട് എന്നിവയോടെ നല്ല ഭരണം നൽകാൻ താങ്കൾക്കും കൂട്ടർക്കും കഴിയട്ടെ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തിരുവനന്തപുരം മേയർക്ക് പ്രധാനമന്ത്രിയുടെ അനുമോദനം; സംസ്ഥാനത്തിനുള്ള അംഗീകാരമെന്ന് വി വി രാജേഷ്
Next Article
advertisement
അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ നിയമോപദേഷ്ടാവ്
അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ നിയമോപദേഷ്ടാവ്
  • ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ നിയമോപദേഷ്ടാവായി റാംസി കാസെമിനെ നിയമിച്ചതിൽ വിവാദം ഉയർന്നു

  • അൽ-ഖ്വയ്ദ അനുബന്ധികളെയും ഇസ്രായേൽ വിരുദ്ധ പ്രവർത്തകരെയും പ്രതിനിധീകരിച്ച അഭിഭാഷകനാണ് കാസെം

  • കാസെമിന്റെ നിയമനവുമായി ബന്ധപ്പെട്ട് മുൻകാല രചനകളും ക്യാമ്പസ് ആക്ടിവിസവും വീണ്ടും ശ്രദ്ധയിൽപെട്ടു

View All
advertisement