Narendra Modi | നരേന്ദ്ര മോദി വീണ്ടും ഫസ്റ്റ്; ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി 76 ശതമാനം വോട്ടുമായി സർവേയിൽ ഒന്നാമത്

Last Updated:

ഈ കണക്കെടുപ്പ് പ്രകാരം 18 ശതമാനം പേർ മാത്രമാണ് നരേന്ദ്ര മോദിയ്ക്ക് എതിരായി അഭിപ്രായം രേഖപ്പെടുത്തിയത്

നരേന്ദ്ര മോദി
നരേന്ദ്ര മോദി
ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോർണിംഗ് കൺസൽട്ട് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. 76 ശതമാനം വോട്ടുകളോടെയാണ് മോദി പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. 66 ശതമാനം വോട്ടുകളുമായി മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാന്വൽ ലോപ്പസ് ഒബ്രഡോറും, 58 ശതമാനം വോട്ടുകളുമായി സ്വിറ്റ്സർലൻഡ് പ്രസിഡന്റ് അലൻ ബെസെറ്റും 49 ശതമാനം വോട്ടുകളുമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരും മോദിക്കു തൊട്ടു പിന്നിൽ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
സെപ്റ്റംബർ 6 മുതൽ 12 വരെയാണ് മോർണിംഗ് കൺസൽട്ട് സർവേ നടത്തിയത്. ഈ കണക്കെടുപ്പ് പ്രകാരം 18 ശതമാനം പേർ മാത്രമാണ് നരേന്ദ്ര മോദിയ്ക്ക് എതിരായി അഭിപ്രായം രേഖപ്പെടുത്തിയത്. പട്ടികയിലെ ആദ്യ പത്ത് പേരിൽ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കാണ് ഏറ്റവും കൂടുതൽ എതിർ വോട്ടുകൾ ലഭിച്ചത്. 58 ശതമാനം പേരാണ് ട്രൂഡോയ്ക്ക് എതിരായി വോട്ടുകൾ രേഖപ്പെടുത്തിയത്. ഖലിസ്ഥാനി ഭീകരനായ നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ ട്രൂഡോ സ്വീകരിച്ച നിലപാടുകളാണ് ജനപ്രീതി കുറയാൻ കാരണം എന്നാണ് വിലയിരുത്തൽ.
advertisement
മോർണിംഗ് കൺസൽട്ട് മുൻപ് നടത്തിയ അഭിപ്രായ സർവേയിലും മോദി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഏപ്രിലിൽ നടത്തിയ അഭിപ്രായ സർവേയിൽ 76 ശതമാനം വോട്ടുകളോടെ ജോ ബൈഡനെയും, ഋഷി സുനകിനെയും പിന്തള്ളിയാണ് മോദി ഒന്നാമത് എത്തിയത്, ഫെബ്രുവരിയിൽ നടത്തിയ സർവേയിൽ 78 ശതമാനം വോട്ടുകളോടെ മോദി ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു.
advertisement
നരേന്ദ്ര മോദിയുടെ ഈ ജനപ്രീതിയാണ് അടുത്ത് നടന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ ഛത്തീസ്​ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിജയം കൈവരിക്കാൻ സഹായിച്ചത് എന്നാണ് ബിജെപിയുടെ വാദം. ഈ വിജയങ്ങളെ " മോദി മാജിക് " എന്നാണ് അവർ വിശേഷിപ്പിച്ചത്. രാജ്യത്തിന് സ്ഥിരമായ വളർച്ചയുണ്ടാക്കുന്ന ഒരു സർക്കാരിനെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.
Summary: Narendra Modi yet again tops the list of the most popular global leader survey
മലയാളം വാർത്തകൾ/ വാർത്ത/India/
Narendra Modi | നരേന്ദ്ര മോദി വീണ്ടും ഫസ്റ്റ്; ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി 76 ശതമാനം വോട്ടുമായി സർവേയിൽ ഒന്നാമത്
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement