കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള ഒബിസി സംവരണം: ദേശീയ പിന്നാക്ക കമ്മീഷൻ റിപ്പോർട്ട് തേടി

Last Updated:

സംവരണത്തെക്കുറിച്ച് കമ്മീഷൻ ചെയർപേഴ്‌സൺ ഹൻസ്‌രാജ് ആഹിർ സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു

ഹൻസ്‌രാജ് ആഹിർ
ഹൻസ്‌രാജ് ആഹിർ
സംസ്ഥാനത്തെ ക്രിസ്ത്യൻ, മുസ്ലിം സംവരണത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക കമ്മീഷൻ. സംസ്ഥാനത്തെ ഒബിസി സംവരണത്തിന്റെ അവകാശങ്ങളെക്കുറിച്ച് സെപ്റ്റംബർ 9ന് നടന്ന അവലോകന യോഗത്തെ തുടർന്നാണ് ഈ നീക്കം. ഒബിസി, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ചില ജാതിവിഭാഗങ്ങൾക്ക് മതത്തിന്റെ പേരിൽ സംവരണം നൽകിയിട്ടുണ്ടെന്നും, അതിൽ 10 ശതമാനം എല്ലാ മുസ്ലീങ്ങൾക്കും 6 ശതമാനം ക്രിസ്ത്യാനികൾക്കുമാണെന്നും, ഇതിലൂടെ യഥാർത്ഥ ഒബിസി സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് രാഷ്ട്രീയ നേട്ടത്തിനായി മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും സംവരണ ആനുകൂല്യങ്ങൾ നൽകുകയാണെന്നും യോഗം.
മതത്തിന്റെ പേരിൽ സംവരണത്തിനുള്ള തെളിവുകളും മാനദണ്ഡവും സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഒബിസി സംവരണത്തിന്റെ ഇത്തരം കൊള്ളയടികൾ ശരിയല്ലെന്ന് കണക്കിലെടുത്ത്, യഥാർത്ഥ ഒബിസികളുടെ അവകാശ പ്രകാരം, നിയമങ്ങൾ അനുസരിച്ച്, ജാതി ചേർക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കേരള സംസ്ഥാനത്തെ പിന്നാക്ക വിഭാഗ (ഒബിസി) സംവരണത്തിൽ, മുസ്ലീങ്ങൾക്ക് 10 ശതമാനവും ക്രിസ്ത്യാനികൾക്ക് 6 ശതമാനവും സംവരണം നൽകുന്ന കാര്യം പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് മുമ്പാകെ 2025 സെപ്റ്റംബർ 9 ന് നടന്ന അവലോകന യോഗത്തിൽ അവതരിപ്പിച്ചതിന് പുറമേ, രേഖാമൂലവും സമർപ്പിച്ചു. സംവരണത്തെക്കുറിച്ച് കമ്മീഷൻ ചെയർപേഴ്‌സൺ ഹൻസ്‌രാജ് ആഹിർ സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.
advertisement
സംസ്ഥാന സർക്കാരും, സാമൂഹിക നീതി മന്ത്രാലയവും, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനും എപ്പോഴെങ്കിലും നിലവിലുള്ള സംവരണം പരിശോധിച്ചിട്ടുണ്ടോ, നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള പ്രക്രിയ നടക്കുന്നുണ്ടോ തുടങ്ങിയ കമ്മീഷന്റെ ചോദ്യങ്ങൾക്ക് അധികാരികൾക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ നൽകിയ സംവരണം കണക്കിലെടുത്ത്, 15 ദിവസത്തിനുള്ളിൽ വ്യക്തത നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
സംസ്ഥാന സർക്കാർ നയമനുസരിച്ച്, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിസി) പൊതുവിദ്യാഭ്യാസത്തിലും, ഉന്നതവിദ്യാഭ്യാസത്തിലും, നിയമനത്തിലും, മെഡിക്കൽ വിദ്യാഭ്യാസത്തിലും പ്രത്യേക ശതമാനം സംവരണം നൽകിയിട്ടുണ്ട്. കേരള സർക്കാർ നിയമനങ്ങളിൽ 27 ശതമാനത്തിൽ താഴെയാണ് സംവരണശതമാനം എന്നാണ് നിരീക്ഷണം. അതൃപ്തി പ്രകടിപ്പിച്ച കമ്മീഷൻ, സംസ്ഥാന സർക്കാരിന്റെ സംവരണ നയം, സംവരണ അടിസ്ഥാനം, ജോലികൾ, ഉന്നതവിദ്യാഭ്യാസം, സംവരണം അനുവദിച്ച മതസമൂഹം എന്നിവയുടെ പൂർണ്ണമായ പട്ടികയും ആവശ്യപ്പെട്ടിരുന്നു.
advertisement
സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർ ഡൽഹിയിലെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ (എൻസിബിസി) ഓഫീസിൽ സെപ്റ്റംബർ 26ന് സമർപ്പിച്ച സംവരണ രേഖകളിലെ വ്യക്തതയില്ലായ്മയിൽ നിന്നും, ഒബിസി സംവരണത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ ലംഘിക്കപ്പെട്ടുവെന്നാണ് കമ്മീഷന്റെ അനുമാനം.
Summary: The National Commission for Backward Classes has sought a report within 15 days on the Christian and Muslim reservation in the state. The move follows a review meeting held on September 9 on the rights of OBC reservation in the state
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള ഒബിസി സംവരണം: ദേശീയ പിന്നാക്ക കമ്മീഷൻ റിപ്പോർട്ട് തേടി
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement