ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിവിവരം രാഹുൽ ഗാന്ധി പരസ്യപ്പെടുത്തിയത് നിയമവിരുദ്ധം: ദേശീയ ബാലാവകാശ കമ്മീഷൻ
- Published by:Sarika KP
- news18-malayalam
Last Updated:
കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രമാണ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് കുട്ടിയുടെ വ്യക്തി വിവരം പരസ്യപ്പെടാൻ കാരണമായെന്നും കമ്മീഷന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യക്തി വിവരം പരസ്യപ്പെടുത്തിയ രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിയമവിരുദ്ധമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. 2021ല്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കമ്മീഷന്റെ ഇടപെടല്‍. ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രമാണ് രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇത് കുട്ടിയുടെ വ്യക്തി വിവരം പരസ്യപ്പെടാൻ കാരണമായെന്നും കമ്മീഷന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വിഷയത്തില്‍ രാഹുലിനെതിരെ കേസെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
” ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ജുവൈനല്‍ ജസ്റ്റിസ് നിയമം , 2015ന്റെ ലംഘനമാണ് ഇതിലൂടെ നടന്നിരിക്കുന്നത്. ഇരകളുടെ കുടുംബം സംബന്ധിച്ച വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് ഈ നിയമത്തില്‍ എടുത്ത് പറയുന്നുണ്ട്. അത് കുട്ടിയുടെ വ്യക്തി വിവരം വെളിപ്പെടാന്‍ കാരണമാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്,” കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 28, 2023 9:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വ്യക്തിവിവരം രാഹുൽ ഗാന്ധി പരസ്യപ്പെടുത്തിയത് നിയമവിരുദ്ധം: ദേശീയ ബാലാവകാശ കമ്മീഷൻ