2018ൽ രാജ്യത്ത് ആത്മഹത്യ ചെയ്തത് പതിനായിരം കർഷകർ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
Last Updated:
അതേസമയം, 2016മായി താരതമ്യം ചെയ്യുമ്പോൾ 2018ലെ ആത്മഹത്യ നിരക്ക് കുറവാണ്. 2016ൽ 11, 379 കർഷകരാണ് ആത്മഹത്യ ചെയ്തത്.
ന്യൂഡൽഹി: രാജ്യത്ത് 2018ൽ ആത്മഹത്യ ചെയ്തത് 10, 349 കർഷകർ. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചാണ് ഇത്. അതേസമയം, രാജ്യത്ത് നടന്ന ആകെ ആത്മഹത്യകളുടെ 7.7 ശതമാനമാണ് കർഷക ആത്മഹത്യ. 1, 34, 516 പേരാണ് രാജ്യത്ത് 2018ൽ ആകെ ആത്മഹത്യ ചെയ്തത്.
അതേസമയം, 2016മായി താരതമ്യം ചെയ്യുമ്പോൾ 2018ലെ ആത്മഹത്യ നിരക്ക് കുറവാണ്. 2016ൽ 11, 379 കർഷകരാണ് ആത്മഹത്യ ചെയ്തത്. അതേസമയം, ഡാറ്റ ശേഖരണത്തിൽ ചില സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശരിയായ റിപ്പോർട്ട് നൽകിയില്ല. കർഷകരാരും ആത്മഹത്യ ചെയ്തിട്ടില്ലെന്നാണ് ഈ സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകിയത്. പശ്ചിമ ബംഗാൾ, ബിഹാർ, ഒഡിഷ, ഉത്തരാഖണ്ഡ്, മേഘാലയ, ഗോവ, ചണ്ഡിഗഡ്, ദാമൻ ആൻഡ് ദിയു, ഡൽഹി, ലക്ഷദ്വീപ്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് കർഷക ആത്മഹത്യ ഇല്ലെന്ന് റിപ്പോർട്ടുകൾ നൽകിയത്.
advertisement
' 2018ൽ ആത്മഹത്യ ചെയ്ത 5, 763 കർഷകരിൽ 5457 പേർ പുരുഷൻമാരും 306 പേർ സ്ത്രീകളുമായിരുന്നു. അതേവർഷം, ആത്മഹത്യ ചെയ്ത 4, 586 കൃഷി തൊഴിലാളികളിൽ 4071 പേർ പുരുഷൻമാരും 515 പേർ സ്ത്രീകളുമായിരുന്നു' - കണക്കുകൾ പറയുന്നു. രാജ്യത്താകമാനം 2018ൽ 1, 34, 516 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. 2017ൽ 1, 29, 887 പേരായിരുന്നു രാജ്യത്താകമാനം ആത്മഹത്യ ചെയ്തത്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2020 8:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
2018ൽ രാജ്യത്ത് ആത്മഹത്യ ചെയ്തത് പതിനായിരം കർഷകർ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്