ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയുടെ ജന്മവാര്ഷികദിനമായ ജനുവരി 23ന് പ്രതിമ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമ സ്ഥാപിക്കുന്ന വരെ ഹോളോഗ്രാം പ്രതിമയായിരിക്കും ഉണ്ടാവുക. 28 അടി ഉയരത്തിലും ആറ് അടി വീതിയിലുമാണ് ഗ്രാനൈറ്റില്‍ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിക്കുന്നത്.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 പരാക്രം ദിവസമായി ആചരിക്കുമെന്നും അന്നേ ദിവസം തന്നെ റിപബ്ലിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
At a time when the entire nation is marking the 125th birth anniversary of Netaji Subhas Chandra Bose, I am glad to share that his grand statue, made of granite, will be installed at India Gate. This would be a symbol of India’s indebtedness to him. pic.twitter.com/dafCbxFclK
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.