യുവമോർച്ച നേതാവിന്റെ കൊല: പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 14 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച് NIA

Last Updated:

നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർക്കായാണ് എൻഐഎ വാണ്ട‍ഡ് നോട്ടീസ് പുറപ്പെടുവിച്ചത്.

മംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ യുവമോർച്ച പ്രവര്‍ത്തകൻ പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍‌ക്ക് പ്രതിഫലം പ്രഖ്യാപിച്ച് എൻഐഎ. നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകർക്കായാണ് എൻഐഎ വാണ്ട‍ഡ് നോട്ടീസ് പുറപ്പെടുവിച്ചത്.
മുഹമ്മദ് മുസ്തഫ എന്ന മുസ്തഫ പൈജറു,എം.എച്ച് തുഫൈൽ എന്നിവരെക്കുറിച്ച് വിവരം നൽകിയാൽ അഞ്ചുലക്ഷം രൂപവീതവും എം.ആർ.ഉമർ ഫാറൂഖ്,സിദ്ദീഖ് എന്ന ഗുജുരി സിദ്ദിഖ് എന്നിവരെക്കുറിച്ച് വിവരം നൽകിയാല്‍ രണ്ടു ലക്ഷം രൂപവീതവുമാണ് പ്രതിഫലം പ്രഖ്യാപിച്ചത്.
advertisement
കുറ്റകൃത്യം ചെയ്ത ശേഷം പ്രതികൾ ഒളിവിൽ പോയെന്നും വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബെംഗളൂരുവിലെ പോലീസ് സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്നും ഉത്തരവിൽ പറയുന്നു.
ജൂലൈ 28നാണ് രാത്രിയിലാണ് പ്രവീൺ നെട്ടാരു കൊലചെയ്യപ്പെട്ടത്. രാത്രിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപതാകം. സംഭവത്തിൽ ഹവേരി ജില്ലയിലെ സവനൂർ സ്വദേശി സക്കീർ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷഫീഖ് (27) എന്നിവരെ ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജൂലൈ 29ന് കേസ് എൻഐഎയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
യുവമോർച്ച നേതാവിന്റെ കൊല: പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 14 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ച് NIA
Next Article
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement