NIRBHAYA| ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത് അഞ്ചു വർഷത്തിനു ശേഷം; നാലു പേരെ ഒന്നിച്ച് തൂക്കിലേറ്റുന്നത് ഇതാദ്യം

Last Updated:

സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ 755 പേരെ തൂക്കിലേറ്റിയതായാണ് നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ ഒരു പഠനത്തിൽ പറയുന്നത്.

ന്യൂഡൽഹി: ഏഴ് വർഷമെടുത്ത നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഇന്ന് നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. പുലർച്ചെ 5.30ന് തിഹാർ ജയിലിലായിരുന്നു ശിക്ഷ നടപ്പാക്കിയത്.
അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത്. ഇതിന് മുമ്പ് 2015 ജുലൈ മുപ്പതിന് യാക്കൂബ് മേമനെയാണ് തൂക്കിലേറ്റിയത്. 1993 ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രതിയായിരുന്നു മേമൻ. അതിനും മുമ്പ് 2013 ഫെബ്രുവരി 8 ന് പാർലമെന്റ് ആക്രമണ കേസിൽ അഫ്സൽ ഗുരുവിനേയും വധശിക്ഷയ്ക്ക് വിധേയനാക്കി.
2012 നവംബർ 21ന് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി മുഹമ്മദ് അജ്മൽ കസബിനേയും 2004 ൽ 14 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ദനഞ്ജയ് ചാറ്റർജിയേയും തൂക്കിലേറ്റി.
advertisement
BEST PERFORMING STORIES:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]'ഇന്നത്തെ ദിവസം രാജ്യത്തെ പെൺകുട്ടികൾക്ക് സമർപ്പിക്കുന്നു'; നിർഭയയുടെ അമ്മ [NEWS]ഏഴുവർഷം നീണ്ട നിയമപോരാട്ടം; ശിക്ഷ തടയാൻ അവസാന മണിക്കൂറുകളിലും കോടതിയിൽ [NEWS]
മുകേഷ് സിങ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് കുമാർ സിങ് എന്നിവരെയാണ് ഇന്ന് തൂക്കിലേറ്റിയത്. നാല് പേരെ ഒന്നിച്ച് തൂക്കിലേറ്റുന്നതും ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഇതാദ്യം. സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ 755 പേരെ തൂക്കിലേറ്റിയതായാണ് നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ ഒരു പഠനത്തിൽ പറയുന്നത്.
advertisement
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ഇന്ത്യൻ സുപ്രീംകോടതിയുടെ നിർദേശം. വധശിക്ഷയ്ക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധങ്ങളും തുടരുകയാണ്. ആംനസ്റ്റി ഇന്റര്നാഷണലിന്റെ കണക്കനുസരിച്ച് ലോകത്ത് ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ നിരോധിച്ചു.
2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഓടുന്ന ബസ്സിൽ വെച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. 2012 ഡിസംബർ 29 ന് പെൺകുട്ടി മരണത്തിന് കീഴടങ്ങി.
പ്രതികളായ ആറുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു. 9 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ സാകേതിലെ അതിവേഗ കോടതി കേസിലെ നാലു പ്രതികൾക്കും വധശിക്ഷ വിധിച്ചു. മുഖ്യപ്രതി രാംസിംഗ് തിഹാർ ജയിലിൽ വെച്ച് മരിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത പ്രതി ദുർഗുണ പരിഹാര പാഠശാലയിലുമായി.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
NIRBHAYA| ഇന്ത്യയിൽ വധശിക്ഷ നടപ്പാക്കുന്നത് അഞ്ചു വർഷത്തിനു ശേഷം; നാലു പേരെ ഒന്നിച്ച് തൂക്കിലേറ്റുന്നത് ഇതാദ്യം
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement