advertisement

'കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരുദ്ധർ; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു': നിർമല സീതാരാമൻ

Last Updated:

കേരളത്തിലേക്ക് നിക്ഷേപങ്ങൾ എത്തുന്നില്ലെന്നും കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലിരുന്നിടത്തെല്ലാം സമ്പദ്‌വ്യവസ്ഥ തകർന്നതായും കേന്ദ്രധനമന്ത്രി

നിർ‌മല സീതാരാമൻ
നിർ‌മല സീതാരാമൻ
ന്യൂഡല്‍ഹി: ലോക്സഭയിൽ നടന്ന ബജറ്റ് ചർച്ചയ്ക്കിടെ സിപിഎമ്മിനും കേരള സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസനത്തിന് എതിരാണെന്ന് അവർ ആരോപിച്ചു. കേരളത്തിലേക്ക് നിക്ഷേപങ്ങൾ എത്തുന്നില്ലെന്നും കമ്മ്യൂണിസ്റ്റുകൾ അധികാരത്തിലിരുന്നിടത്തെല്ലാം സമ്പദ്‌വ്യവസ്ഥ തകർന്നതായും അവർ അവകാശപ്പെട്ടു. ലോക്‌സഭയിലെ കേന്ദ്ര ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ഒരു പ്രമുഖ വ്യവസായി 3500 കോടി രൂപയുടെ നിക്ഷേപവുമായി കേരളം വിട്ടുപോയെന്ന് നിർമല സീതാരാമൻ പറഞ്ഞു. കേരളത്തിൽ നിശ്ചയിച്ചിരുന്ന നിക്ഷേപം തെലങ്കാനയിലേക്ക് മാറ്റിയ കിറ്റെക്സ് ഗ്രൂപ്പിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെ അവർ വിമർശിച്ചത്. കേരളത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവെന്നും നിലവിലെ മുഖ്യമന്ത്രിയുടെ ഭരണകാലത്ത് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ ഏറിവരുന്നതായും അവർ ആരോപിച്ചു.
ബജറ്റിൽ തേങ്ങ, കശുവണ്ടി വികസന പദ്ധതികൾക്കായി നീക്കിവെച്ച തുക കേരളത്തിന് വലിയ ഗുണം ചെയ്യുമെന്ന് ചർച്ചയുടെ തുടക്കത്തിൽ അവർ വിശദീകരിച്ചിരുന്നു. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു കേരളത്തിനെതിരെയുള്ള ധനമന്ത്രിയുടെ പരാമർശങ്ങൾ.
advertisement
കേരളത്തിലെ 399 സഹകരണ സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പൂട്ടിയതായും ധനമന്ത്രി പ്രസ്താവിച്ചു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) കണക്കുകൾ ഉദ്ധരിച്ചുകൊണ്ട്, കേരളത്തിൽ പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങളിൽ ആറ് ശതമാനവും പട്ടികജാതിക്കാർക്കെതിരായ കേസുകളിൽ 1.2 ശതമാനവും വർധനവുണ്ടായതായി അവർ കൂട്ടിച്ചേർത്തു.
Summary: During a Lok Sabha Budget debate, Union Finance Minister Nirmala Sitharaman launched a scathing critique of the CPM-led Kerala government, accusing the party of being "anti-development." She argued that wherever Communists hold power, economies suffer, and private investment flees. Sitharaman highlighted the exit of a major industrialist (referring to the Kitex Group) who moved a ₹3,500 crore investment from Kerala to Telangana due to the state's unfavorable business environment.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരുദ്ധർ; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു': നിർമല സീതാരാമൻ
Next Article
advertisement
'കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരുദ്ധർ;  3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു': നിർമല സീതാരാമൻ
'കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ വികസന വിരുദ്ധർ; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു': നിർമല സീതാരാമൻ
  • കമ്യൂണിസ്റ്റുകൾ അധികാരത്തിലിരിക്കുന്നിടത്ത് സമ്പദ്‌വ്യവസ്ഥ തകർന്നതായാണ് നിർമല സീതാരാമൻ ആരോപിച്ചത്

  • 3500 കോടി രൂപയുടെ നിക്ഷേപവുമായി ഒരു പ്രമുഖ വ്യവസായി കേരളം വിട്ടുപോയതായി ധനമന്ത്രി പറഞ്ഞു

  • കേരളത്തിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവെന്ന് നിർമല സീതാരാമൻ.

View All
advertisement