COVID 19 | യാത്രക്കാരില്ല; രാജ്യത്ത് 85 തീവണ്ടികൾ റദ്ദാക്കി റെയിൽവേ
Last Updated:
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാനാണ് പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് ഉയർത്തിയത്.
ന്യൂഡൽഹി: കൊറോണ വൈറസ് ഭീതി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തീവണ്ടികളിൽ യാത്രക്കാരില്ല.
ഇതിനെ തുടർന്ന് രാജ്യത്തെ 85 ട്രയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ റദ്ദു ചെയ്തു.
യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് മാർച്ച് 18 മുതൽ ഏപ്രിൽ ഒന്നു വരെയാണ് തീവണ്ടികൾ റദ്ദാക്കിയത്.
You may also like:സ്കൂട്ടറിൽ പോകവേ ദമ്പതികളുടെ മേൽ ചക്ക വീണു; ഭാര്യയുടെ പല്ല് പോയി
[NEWS]മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു ക്വാറന്റൈനിൽ [NEWS]സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ കൊറോണയെന്ന് കള്ളം: KSRTC ബസിൽ പരിഭ്രാന്തി പരത്തി യാത്രക്കാരന്‍ [NEWS]
കൂടാതെ, രാജ്യത്തെ 250 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ് ഫോം ടിക്കറ്റ് 10 രൂപയിൽ നിന്ന് 50 രൂപയാക്കി. പ്ലാറ്റ് ഫോം ടിക്കറ്റ് വർദ്ധന താൽക്കാലികമാണെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാനാണ് പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് ഉയർത്തിയത്.
advertisement
ദക്ഷിണ മധ്യ റെയിൽവേ 29 തീവണ്ടികളും മധ്യ റെയിൽവേ 23 തീവണ്ടികളും നോർത്ത് റെയിൽവേ അഞ്ചും നോർത്ത് വെസ്റ്റേൺ റെയിൽവേ നാലും പടിഞ്ഞാറൻ റെയിൽവേ പത്തും ഈസ്റ്റ് കോസ്റ്റ് റെയിൽവേ അഞ്ചും സൗത്ത് ഈസ്റ്റേൺ റെയിൽവേ ഒമ്പതും തീവണ്ടികളാണ് റദ്ദാക്കിയത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 18, 2020 1:01 PM IST


