'ഓണ്‍ലൈനായല്ല, ഫേസ്ബുക്ക് പ്രതിനിധി നേരിട്ട് ഹാജരാകണം'; നിലപാട് കടുപ്പിച്ച് പാര്‍ലമെന്ററി സമിതി

Last Updated:

കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പ്രതിനിധിക്ക് കോവിഡ് വാക്സീൻ നൽകാൻ സമിതി നിർദേശിച്ചതായും ദേശീയ വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്കിന് പുറമെ ഗൂഗിൾ, യൂട്യൂബ് എന്നീ കമ്പനികളുടെ പ്രതിനിധികളെയും സമിതി വിളിച്ചുവരുത്തും.

Representative photo (Image: Reuters)
Representative photo (Image: Reuters)
ന്യൂഡൽഹി; ഓണ്‍ലൈനിലൂടെ ഹാജരാകാമെന്ന ഫേസ്ബുക്കിന്റെ അഭ്യര്‍ത്ഥന തള്ളി ഐടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നേരിട്ട് ഹാജരാനാകില്ലെന്നായിരുന്നു ഫേസ്ബുക്കിന്റെ വാദം. എന്നാല്‍, സമിതിയുടെ ചട്ടം അനുസരിച്ച് ഓണ്‍ലൈന്‍ മീറ്റിംഗ് അനുവദിക്കാന്‍ ആകില്ലെന്നും വാക്‌സിനെടുത്ത് ഹാജരാകാനും ശശി തരൂര്‍ അധ്യക്ഷനായ പാർലമെന്ററി സമിതി ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ഫേസ്ബുക്ക്  പ്രതിനിധിക്ക് കോവിഡ് വാക്സീൻ നൽകാൻ സമിതി നിർദേശിച്ചതായും ദേശീയ വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്കിന്  പുറമെ ഗൂഗിൾ, യൂട്യൂബ് എന്നീ കമ്പനികളുടെ പ്രതിനിധികളെയും സമിതി വിളിച്ചുവരുത്തും.
വാക്സീന്‍ ആവശ്യമുണ്ടെങ്കിൽ പാർലമെന്ററി സെക്രട്ടേറിയറ്റ് അത് ഏര്‍പ്പാടാക്കാമെന്ന് ശശി തരൂർ പറഞ്ഞു. ഇന്ത്യയിൽ ഇവിടുത്തെ നിയമങ്ങൾ അനുസരിക്കണമെന്ന് സമിതി വെള്ളിയാഴ്ച ട്വിറ്ററിന് നിര്‍ദേശം നൽകിയിരുന്നു. അംഗങ്ങളുടെ ചോദ്യത്തിന് ട്വിറ്റർ അവ്യക്തമായ മറുപടികളാണു നൽകിയതെന്നു വിവരമുണ്ട്. പുതിയ ഐടി നിയമങ്ങൾ നടപ്പാക്കാത്തതിനാൽ ട്വിറ്ററിന് ഇന്ത്യയിലെ നിയമ പരിരക്ഷ നഷ്ടമായതായി കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.
advertisement
ഐടി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കടുത്ത പോര് തുടരുന്നതിനിടെയാണ് ട്വിറ്ററിനെ ഐടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി കഴിഞ്ഞ ദിവസം വിളിച്ചുവരുത്തിയത്. ഇന്ത്യയിലെ നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കാന്‍ ട്വിറ്ററിന് കഴിയില്ലെന്നാണ് സമിതി അംഗങ്ങളായ എംപിമാര്‍ ട്വിറ്ററിനെ വിമര്‍ശിച്ച് പറഞ്ഞത്.
പിന്നാലെ മറ്റ് സാമൂഹിക മാധ്യമ കമ്പനികള്‍ അടക്കമുള്ളവരെയും വിളിച്ച് വരുത്താന്‍ സമിതി തീരുമാനമെടുക്കുകയായിരുന്നു.
advertisement
ട്വിറ്റര്‍ വഴങ്ങിയിട്ടില്ലെങ്കിലും സര്‍ക്കാര്‍ അവതരിപ്പിച്ച ഐടി ചട്ടം ഫേസ്ബുക്ക്, ഗൂഗിള്‍, യൂട്യൂബ് അടക്കമുള്ള കമ്പനികള്‍ നേരത്തെ തന്നെ നടപ്പാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഓണ്‍ലൈനായല്ല, ഫേസ്ബുക്ക് പ്രതിനിധി നേരിട്ട് ഹാജരാകണം'; നിലപാട് കടുപ്പിച്ച് പാര്‍ലമെന്ററി സമിതി
Next Article
advertisement
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
ബാറിൽ മദ്യപാനത്തിനിടെ തർക്കം;മാരകായുധങ്ങളുമായി അതിക്രമം നടത്തിയ യുവതിയടക്കം മൂന്ന് പേർ പിടിയിൽ
  • മാരകായുധങ്ങളുമായി ബാറിൽ അതിക്രമം നടത്തിയ കേസിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ.

  • തിരുവനന്തപുരത്തുനിന്നുള്ള വൈഷ്ണവ് ഒളിവിൽ, ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.

  • സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ വടിവാളുമായി ബാറിലേക്ക് വരുന്നത് വ്യക്തമാണ്.

View All
advertisement