'മദ്യപിക്കാൻ പറഞ്ഞു, മൊബൈല്‍ നമ്പര്‍ ചോദിച്ചു'; ആകാശ എയര്‍ പൈലറ്റിനെതിരെ വിദ്യാര്‍ത്ഥിനി
- Published by:Arun krishna
- news18-malayalam
Last Updated:
വിമാനത്തിലെ ജീവനക്കാരെയും വിമാനക്കമ്പനിയെയും സഹായത്തിനായി സമീപിച്ചുവെങ്കിലും അവര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആകാശ എയറിലെ പൈലറ്റിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനി. ഒക്ടോബര്‍ ആദ്യവാരം ബെംഗളൂരുവില്‍ നിന്ന് പൂനെയിലേക്ക് യാത്ര തിരിച്ച വിമാനത്തില്‍വെച്ച് ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്ന് 20-കാരിയായ പെണ്‍കുട്ടി പറഞ്ഞു. മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞ് ബെംഗളൂരുവില്‍ നിന്ന് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. സീറ്റ് മാറി പൈലറ്റിന്റെ അടുത്തേക്ക് നീങ്ങിയിരിക്കാൻ നിര്‍ബന്ധിക്കുകയും അയാള്‍ കഴിച്ചു കൊണ്ടിരുന്ന മദ്യം പെൺകുട്ടിയ്ക്ക് വാഗ്ദാനം ചെയ്തതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിമാനത്തിലെ ജീവനക്കാരെയും വിമാനക്കമ്പനിയെയും സഹായത്തിനായി സമീപിച്ചുവെങ്കിലും അവര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
എന്നാല്‍, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയതായും പരാതിക്കാരിയെ സമീപിക്കാൻ കഴിയാത്തതിനാൽ ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആകാശ എയര്‍ അറിയിച്ചു. അതേസമയം, സമൂഹ മാധ്യത്തിലൂടെ താന്‍ പങ്കുവെച്ച കുറിപ്പിന് ആകാശ എയര്‍ പ്രതികരിച്ചതായി പെണ്‍കുട്ടി അറിയിച്ചു. എന്നാല്‍, പിന്നീട് ആകാശ എയറില്‍ നിന്ന് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.
advertisement
ആകാശ എയറിന്റെ ഐഡന്റി കാര്‍ഡ് ധരിച്ച, എന്നാല്‍ ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നും പെണ്‍കുട്ടി പറഞ്ഞു. ”തുടക്കത്തില്‍ കയ്യിലുണ്ടായിരുന്ന ലഗേജ് എടുക്കാന്‍ സഹായിക്കുകയായിരുന്നു. പിന്നീട് വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗത്തെ എന്റെ അടുത്തേക്ക് അയച്ച് അയാള്‍ ഇരിക്കുന്ന വിമാനത്തിന്റെ പിന്‍ഭാഗത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടക്കത്തില്‍ ലഗേജ് ചെക്ക് ഇന്‍ ചെയ്തതില്‍ പ്രശ്‌നമുണ്ടെന്നാണ് പെൺകുട്ടി കരുതിയത്. തുടര്‍ന്ന് അവിടേക്ക് പോയ പെൺകുട്ടിഎന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന്ചോദിച്ചു. തുടര്‍ന്ന് അയാള്‍ ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി. അയാള്‍ കഴിച്ചുകൊണ്ടിരുന്ന മദ്യക്കുപ്പി തന്റെ നേര്‍ക്ക് നീട്ടിയെന്നുംഇത് നിരസിച്ച് സീറ്റിലേക്ക് മടങ്ങിയ തന്നെ അയാള്‍ മനപ്പൂര്‍വം ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്നും”- പെണ്‍കുട്ടിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
advertisement
പൈലറ്റ് ഇരിക്കുന്ന 16-ാം നിരയ്ക്ക് സമീപമുള്ള സീറ്റിലേക്ക് മാറാന്‍ അയാള്‍ പെൺകുട്ടിയെ നിര്‍ബന്ധിച്ചതായും ലഗേജ് അവിടേക്ക് മാറ്റിച്ചതായും പെണ്‍കുട്ടി അവകാശപ്പെട്ടു. തുടര്‍ന്ന് വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗത്തെ സഹായത്തിനായി സമീപിച്ചുവെങ്കിലും അവര്‍ ചിരിക്കുകയായിരുന്നുവെന്നും അത് തനിക്കെതിരായ അവരുടെ സഹപ്രവര്‍ത്തകന്റെ പ്രവര്‍ത്തികള്‍ അംഗീകരിക്കുന്നതിന് തുല്യമായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
പുനെയില്‍ വിമാനം ഇറങ്ങിയതിനുശേഷവും പൈലറ്റിന്റെ മോശം പെരുമാറ്റം തുടര്‍ന്നു. നഗരത്തില്‍ താന്‍ താമസിക്കുന്ന സ്ഥലത്തേക്ക് പൈലറ്റ് പെണ്‍കുട്ടിയെ ക്ഷണിക്കുകയും മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
”ആകാശ എയറിന്റെ ഫീഡ്ബാക്ക് ഫോമില്‍ സംഭവം വിവരിച്ചുകൊണ്ട് ഞാന്‍ ഒരു പരാതി നല്‍കി, അനുകൂലമായ പ്രതികരണം ലഭിക്കാത്തതിനാൽ എന്റെ ദുരവസ്ഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. എനിക്ക് ഈ ദുരനുഭവം നേരിട്ടിട്ട് 15 ദിവസമായി” എന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാൽ തങ്ങളുടെ സോഷ്യല്‍ മീഡിയ ടീം പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടി ഫോണ്‍ എടുത്തില്ലെന്ന് ആകാശ എയറിന്റെ വക്താവ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 17, 2023 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മദ്യപിക്കാൻ പറഞ്ഞു, മൊബൈല്‍ നമ്പര്‍ ചോദിച്ചു'; ആകാശ എയര്‍ പൈലറ്റിനെതിരെ വിദ്യാര്‍ത്ഥിനി