ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്റെ കുടുംബത്തിന് ഒരു കോടി; സ്കൂളിന് ജവാന്റെ പേര്; മാതൃക കാട്ടി മധ്യപ്രദേശ്
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്റെ കുടുംബത്തിന് ഒരു കോടി; സ്കൂളിന് ജവാന്റെ പേര്; മാതൃക കാട്ടി മധ്യപ്രദേശ്
ഒരു സ്കൂളിന് സൈനികന്റെ പേരും ഗ്രാമത്തില്‍ സ്മാരകവും നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
Last Updated :
Share this:
കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വീര ജവാന്റെ കുടുംബത്തിന് ആശ്വാസവാക്കുമായി മധ്യപ്രദേശ് സര്‍ക്കാര്‍(Madhya Pradesh). അപകടത്തില്‍ മരിച്ച നായിക് ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് അറിയിച്ചു.
അദ്ദേഹത്തിന് കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഒരു സ്കൂളിന് സൈനികന്റെ പേരും ഗ്രാമത്തില്‍ സ്മാരകവും നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 'അമര്‍ ഷഹീദ് ജിതേന്ദ്ര കുമാര്‍ വിദ്യാലയ' എന്ന പേരിലാകും ഇനി സ്കൂളന് പേര് നല്‍കും.
ജവാന്റെ മൃതദേഹം അടങ്ങിയ പെട്ടി തോളിലേറ്റാന്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. സംസ്കാര ചടങ്ങുകളിലും പങ്കെടുത്തു. ഈ മണ്ണിന്റെ മകനെന്നാണ് മുഖ്യമന്ത്രി ജവാനെ വിശേഷിപ്പിച്ചത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ്, വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോള്‍ അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍ വെച്ച് സല്യൂട്ട് നല്കിയ മകന് രാജ്യത്തിന്റെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ചിതാഭസ്മം ഗംഗാനദിയില്‍ നിമഞ്ജനം ചെയ്തു.
हेलीकॉप्टर हादसे में शहीद सपूत जितेंद्र कुमार जी को श्रद्धा सुमन अर्पित करता हूं। शहीद के परिवार को सम्मान निधि ₹ 1 करोड़ दिया जाएगा, पत्नी बेटी सुनीता को शासकीय सेवा में लेंगे, एक स्कूल का नाम अमर शहीद जितेंद्र जी के नाम पर होगा। धामंदा गांव में शहीद की स्मृति में स्मारक बनेगा। https://t.co/l3IL73hqq0
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തില്‍ മരിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.