സൈനികന്റെ ഭൗതികശരീരമുള്ള പെട്ടിയില്‍ തൊപ്പി; അച്ഛന്റെ തൊപ്പി തലയിലേക്ക് എടുത്ത് വെച്ച് മകന്റെ സല്യൂട്ട്

Last Updated:

മൃതദേഹത്തിന് സമീപം നിന്ന മകന്‍ പൂക്കള്‍ മാറ്റി തൊപ്പി എടുത്ത് തന്റെ തലയില്‍ വെച്ച് സല്യൂട്ട് നല്‍കുകയായിരുന്നു

ആഗ്ര: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെട്ട കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പൈലറ്റ് വിങ് കമാന്‍ഡര്‍ പൃഥ്വി സിങ് ചൗഹാന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചപ്പോള്‍ പിതാവിന്റെ തൊപ്പി സ്വയം എടുത്ത് തലയില്‍ വെച്ച് സല്യൂട്ട് നല്‍കി മകന്‍. അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടങ്ങിയ പെട്ടിയ്ക്ക് മുകളില്‍ യൂണിഫോമും തൊപ്പിയും വെച്ചിരുന്നു.
മൃതദേഹത്തിന് സമീപം നിന്ന മകന്‍ പൂക്കള്‍ മാറ്റി തൊപ്പി എടുത്ത് തന്റെ തലയില്‍ വെച്ച് സല്യൂട്ട് നല്‍കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചപരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ അതേ തൊപ്പി മകളുടെ തലയിലും വെച്ചു കൊടുക്കുന്നുണ്ട്.
അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ആഗ്ര സ്വദേശിയായ പൃഥ്വി സിങ് ചൗഹാന്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തിന് 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും ചിതാഭസ്മം ഗംഗാനദിയില്‍ നിമഞ്ജനം ചെയ്തു.
advertisement
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തില്‍ മരിച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സൈനികന്റെ ഭൗതികശരീരമുള്ള പെട്ടിയില്‍ തൊപ്പി; അച്ഛന്റെ തൊപ്പി തലയിലേക്ക് എടുത്ത് വെച്ച് മകന്റെ സല്യൂട്ട്
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement