• HOME
  • »
  • NEWS
  • »
  • india
  • »
  • Assembly Election 2022 Result | യുപിയിൽ ഇനി യോഗിയും അഖിലേഷും മാത്രം; അപ്രസക്തരായി കോൺഗ്രസും ബി.എസ്.പിയും

Assembly Election 2022 Result | യുപിയിൽ ഇനി യോഗിയും അഖിലേഷും മാത്രം; അപ്രസക്തരായി കോൺഗ്രസും ബി.എസ്.പിയും

യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായി മാറുന്നുവെന്നതാണ് 2022ലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ വ്യക്തമാകുന്നത്. അതിനൊപ്പം സമാജ് വാദി പാർട്ടി അഖിലേഷ് യാദവിന്‍റെ ചിറകിലേറി പ്രതാപകാലത്തേക്ക് മടങ്ങുമെന്ന സൂചനയും നൽകുന്നു

Yogi-Akhilesh

Yogi-Akhilesh

  • Share this:
    കാൺപുർ: കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മാറിയും മറിഞ്ഞുമായിരുന്നു ഉത്തർപ്രദേശ് രാഷ്ട്രീയം സഞ്ചരിച്ചിരുന്നത്. എന്നാൽ 37 വർഷത്തിന് ശേഷം തുടർഭരണമെന്ന പാതയിലേക്ക് വഴി മാറുകയാണ് യുപി. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നാല് പാർട്ടികളും അഞ്ചിലേറെ മുഖ്യമന്ത്രിമാരും സംസ്ഥാനം ഭരിച്ചു. എന്നാൽ 2017ൽ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായി മാറുന്നുവെന്നതാണ് 2022ലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ വ്യക്തമാകുന്നത്. അതിനൊപ്പം സമാജ് വാദി പാർട്ടി അഖിലേഷ് യാദവിന്‍റെ ചിറകിലേറി പ്രതാപകാലത്തേക്ക് മടങ്ങുമെന്ന സൂചനയും നൽകുന്നു. എന്നാൽ ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസും ബി.എസ്.പിയും അപ്രസക്തരാകുന്നുവെന്ന സവിശേഷതയുമുണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്.

    1985ൽ വീർ ബഹാദൂർ സിങിന് തുടർഭരണം നൽകിയ ഉത്തർപ്രദേശിലെ വോട്ടർമാർ പിന്നീടുള്ള വർഷങ്ങളിൽ ആർക്കും തുടർ ഭരണം നൽകിയിരുന്നില്ല. കോൺഗ്രസ്, ബിജെപി, സമാജ് വാദി പാർട്ടി, ബി.എസ്.പി തുടങ്ങിയ പാർട്ടികൾ മാറി മാറി ഉത്തർപ്രദേശ് ഭരിച്ചു. 1989ൽ മുലായം സിങും 1991ൽ കല്യാൺ സിങും ഉത്തർപ്രദേശിൽ മുഖ്യമന്ത്രിമാരായി. പിന്നീട് ബാബറി മസ്ജിദ് പൊളിച്ചതിനെ തുടർന്നുള്ള പ്രതിസന്ധിയിൽ രാഷ്ട്രപതി ഭരണം വന്നു. 1995ലെ തെരഞ്ഞെടുപ്പിൽ മുലായം സിങ് യാദവ് അധികാരത്തിലെത്തിയെങ്കിലും ഒരു വർഷവും 181 ദിവസവും മാത്രമാണ് ആ സർക്കാർ നിലനിന്നത്. തുടർന്ന് മായാവതി മുഖ്യമന്ത്രിയായി എത്തിയെങ്കിലും 137 ദിവസം മാത്രമാണ് അവർക്ക് അധികാരത്തിൽ ഇരിക്കാനായത്.

    പിന്നീട് തെരഞ്ഞെടുപ്പ് നടന്നപ്പോൾ മായാവതിയും അതിന് ശേഷം കല്യാൺ സിങും രാംപ്രകാശ് ഗുപ്തയും രാജ്നഥ് സിങുമൊക്കെ ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരായി. 2002ൽ മായാവതിയും 2003ൽ മുലായം സിങും 2007 വീണ്ടും മായാവതിയും മുഖ്യമന്ത്രിമാരായി. എന്നാൽ ഇവരിൽ മായാവതിക്ക് മാത്രമാണ് അഞ്ച് വർഷത്തോളം ഭരിക്കാനായത്. 2012ൽ വൻ വിജയത്തോടെ അധികാരത്തിലെത്തിയ അഖിലേഷ് യാദവാണ് അതിനുശേഷം അഞ്ച് വർഷവും ഭരിച്ചത്. എന്നാൽ 2017 മുതൽ ഉത്തർപ്രദേശ് ബിജെപിയ്ക്ക് വൻ ജയം സമ്മാനിച്ചു. ഇപ്പോൾ ചരിത്രവിജയം ആവർത്തിക്കുകയും ചെയ്തു. നാല് പാർട്ടികളും പത്ത് മുഖ്യമന്ത്രിമാരും കഴിഞ്ഞ 40 വർഷത്തിനിടെ യുപി ഭരിച്ചു. ബിജെപി, കോൺഗ്രസ്, സമാജ് വാദി പാർട്ടി, ബി.എസ്.പി തുടങ്ങിയ നാല് പാർട്ടികൾക്കും സ്വാധീനമുണ്ടായിരുന്ന യുപി, ഇന്ന് രണ്ടു പാർട്ടികളുടെ അധീശത്വത്തിലേക്ക് വരികയാണ്.

    Also Read- Assembly Election 2022 Result | യുപിയിൽ തുടർഭരണം 37 വർഷത്തിന് ശേഷം; ചരിത്രമെഴുതി ബിജെപിയും യോഗി ആദിത്യനാഥും

    പതിറ്റാണ്ടുകളോളം യുപി ഭരിച്ച കോൺഗ്രസും നാലു തവണ മുഖ്യമന്ത്രി സ്ഥാനം ലഭിച്ച മായാവതിയുടെ ബി.എസ്.പിയും ഈ തെരഞ്ഞെടുപ്പോടെ അപ്രസക്തരായി മാറി. പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി തിരിച്ചുവരവിന് കോൺഗ്രസ് ശ്രമിച്ചെങ്കിലും അത് വിഫലമായി മാറി. ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ മായാവതിയുടെ തിളക്കത്തിനും മങ്ങലേറ്റിരിക്കുന്നു. ഇപ്പോൾ യോഗി ആദിത്യനാഥും അഖിലേഷ് യാദവും യുപി രാഷ്ട്രീയത്തിൽ കരുത്തരായി മാറുന്നു. ഭരണത്തുടർച്ച നേടിയെങ്കിലും ബിജെപിക്ക് സീറ്റുകളുടെ എണ്ണത്തിൽ കുറവ് നേരിട്ടു. ഇവിടെ നേട്ടമുണ്ടാക്കിയത് അഖിലേഷ് യാദവാണ്. 2017ൽ വെറും 47 സീറ്റിൽ ഒതുങ്ങിയ സമാജ് വാദി പാർട്ടിയെ ഇത്തവണ ശക്തമായി തിരിച്ചുകൊണ്ടുവരാനും നൂറിലേറെ സീറ്റുകൾ നേടാനും അഖിലേഷിന് കഴിഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ കരുത്ത് വർദ്ധിപ്പിക്കാനായി എന്നത് തന്നെയാണ് അഖിലേഷിന്‍റെ നേട്ടമായി മാറുന്നത്. ഇനിയങ്ങോട്ടുള്ള ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ യോഗി ആദിത്യനാഥും അഖിലേഷ് യാദവും തന്നെയായിരിക്കും നേർക്കുനേർ വരിക.

    Summary- For the last four decades, Uttar Pradesh politics has changed and changed. But after 37 years, UP is on the path to continued rule. The state has been ruled by four parties and more than five chief ministers in the last four decades. But Yogi Adityanath, who came to power in 2017, is set to become even more powerful in Uttar Pradesh politics when the results of the 2022 elections come out. At the same time, it hints that the Samajwadi Party will return to the glory days on the wings of Akhilesh Yadav.
    Published by:Anuraj GR
    First published: