സൈന്യത്തെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു; രാഷ്ട്രപതിക്ക് പരാതിയുമായി മുൻ സൈനിക ഉദ്യോഗസ്ഥർ

യോഗി ആദിത്യനാഥ്‌ അടക്കമുള്ളവർ സൈന്യത്തിന്റെ പേരിൽ വോട്ടു തേടുന്നതിനായി നടത്തുന്ന പ്രസ്താവനകൾ തടയണമെന്നാവശ്യപ്പെട്ടാണ് സൈനിക ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്തയച്ചു

news18
Updated: April 12, 2019, 11:56 AM IST
സൈന്യത്തെ തെരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നു; രാഷ്ട്രപതിക്ക് പരാതിയുമായി മുൻ സൈനിക ഉദ്യോഗസ്ഥർ
രാഷ്ട്രപതി രാംനാഥ് കോവിന്ദ്
  • News18
  • Last Updated: April 12, 2019, 11:56 AM IST
  • Share this:
ന്യൂഡൽഹി: സൈന്യത്തെ തെരഞ്ഞെടുപ്പ് ലാഭത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സായുധ സേനയിലെ മുൻ ഉദ്യോഗസ്ഥർ രംഗത്ത്. യോഗി ആദിത്യനാഥ്‌ അടക്കമുള്ളവർ സൈന്യത്തിന്റെ പേരിൽ വോട്ടു തേടുന്നതിനായി നടത്തുന്ന പ്രസ്താവനകൾ തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. സൈന്യവുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം. 156 മുൻ സൈനിക ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പ് വച്ചത്. കത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയിട്ടുണ്ട്.

അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ ഉൾപ്പടെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന തരത്തിലാണ് ചില രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പാകിസ്ഥാനിൽനിന്ന് മടങ്ങിയെത്തിയ എയർഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഉൾപ്പടെയുള്ളവരുടെ ചിത്രം ഉപയോഗിച്ച് വോട്ട് തേടുന്ന പ്രവണതയും വർദ്ധിച്ചുവരുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.

സംസ്ഥാനത്ത് പ്രശ്നബാധിത ബൂത്തുകൾ 817; അയൽസംസ്ഥാനങ്ങളിൽ നിന്ന് 2000 പൊലീസുകാർ എത്തും

മുൻ കരസേന മേധാവിമാരായ സുനിത് ഫ്രാൻസിസ് റോഡ്രിഗസ്, ശങ്കർ റോയ് ചൌധരി, ദീപക് കപൂർ, മുൻ നാവികസനേ മാധാവിമാരായ ലക്ഷ്മിനാരായൻ രാംദാസ്, വിഷ്ണു ഭാഗവത്, അരുൺ പ്രകാശ്, സുരേഷ് മേഹ്ത, മുൻ വ്യോമസേനമേധാവി എൻ.സി സൂരി എന്നിവരും രാഷ്ട്രപതിക്ക് അയച്ച കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
First published: April 12, 2019, 11:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading