സംസ്ഥാനത്ത് പ്രശ്നബാധിത ബൂത്തുകൾ 817; അയൽസംസ്ഥാനങ്ങളിൽ നിന്ന് 2000 പൊലീസുകാർ എത്തും
Last Updated:
സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സുരക്ഷാപ്ലാന്‍ തയ്യാറായി.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സുരക്ഷാപ്ലാന്‍ തയ്യാറായി. തീവ്ര പ്രശ്നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീന മേഖലകളിലും അര്‍ധ സൈനികവിഭാഗത്തെ വിന്യസിക്കും. 57 കമ്പനി അര്‍ധ സൈനികരാണ് സുരക്ഷാ ചുമതലയില്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും പൊലീസ് ഉന്നതരുമായുള്ള ചര്‍ച്ചയിലാണ് അന്തിമ സുരക്ഷാപ്ലാന്‍ തയ്യാറായത്.
പൊലീസിനും 57 കമ്പനി അര്‍ധ സൈനിക വിഭാഗത്തിനും പുറമേ തമിഴ്നാട്ടില്‍ നിന്നും ആന്ധ്രാപ്രദേശില്‍ നിന്നുമായി 2000 പൊലീസുകാർ സംസ്ഥാനത്ത് എത്തും. 3607 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഉണ്ടാകും. സംസ്ഥാനത്താകെ 817 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. 162 ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലാണ്.
കണ്ണൂര്‍ ജില്ലയിലെ ബൂത്തുകളില്‍ പ്രത്യേകശ്രദ്ധ നല്‍കും. കണ്ണൂരിലെ 1857 ബൂത്തുകളില്‍ 250 എണ്ണം തീവ്ര പ്രശ്നബാധിത ബൂത്തുകളാണ്. 611 പ്രശ്നസാധ്യതാ ബൂത്തുകളും 24 പ്രശ്നസാധ്യത കുറവുള്ള ബൂത്തുകളും ജില്ലയിലുണ്ട്. 39 ബൂത്തുകള്‍ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീന മേഖലയിലാണ്. ഇവിടങ്ങളില്‍ സുരക്ഷ ശക്തമാക്കും. പൊതു നിരീക്ഷകന്‍, പൊലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകന്‍ എന്നിവരുടെ നിരീക്ഷണവുമുണ്ടാകും.
advertisement
കണ്ണൂര്‍ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 12, 2019 6:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് പ്രശ്നബാധിത ബൂത്തുകൾ 817; അയൽസംസ്ഥാനങ്ങളിൽ നിന്ന് 2000 പൊലീസുകാർ എത്തും


