'പാകിസ്ഥാനിലെത്തിയാല്‍ വീട്ടിലെത്തിയതു പോലെ'; കോൺഗ്രസിനെ വീണ്ടും വിവാദത്തിലാക്കി സാം പിത്രോദ
- Published by:ASHLI
- news18-malayalam
Last Updated:
അയൽപക്കത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കണം കോൺഗ്രസിന്റെ വിദേശനയം എന്ന് അദ്ദേഹം പറഞ്ഞു
കോൺഗ്രസിനെ വീണ്ടും വിവാദത്തിലാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിത്രോദ.കോൺഗ്രസിന്റെ വിദേശനയം ആദ്യം അയൽപക്കത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ പോയിട്ടുള്ള തനിക്ക് സ്വന്തം വീട്ടിൽ പൊയതുപോലെയുള്ള തോന്നാലാണണ്ടാകാറുള്ളതെന്നും സാം പിത്രോദ പറഞ്ഞു.
പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയപ്പോൾ ഒരിക്കലും ഒരു വിദേശ രാജ്യത്താണെന്ന് തോന്നിയിട്ടില്ലെന്നും പകരം, ഈ അയൽ രാജ്യങ്ങൾ എല്ലായ്പ്പോഴും തനിക്ക് "സ്വദേശം പോലെയാണ് തോന്നിയത്" എന്നും പിത്രോദ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടു.
"എന്റെ അഭിപ്രായത്തിൽ, നമ്മുടെ (കോൺഗ്രസ്) വിദേശനയം ആദ്യം നമ്മുടെ അയൽപക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ അയൽക്കാരുമായുള്ള ബന്ധം നമുക്ക് ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയുമോ?... ഞാൻ പാകിസ്ഥാനിൽ പോയിട്ടുണ്ട്, സ്വന്തം നാടായിട്ടാണ് തോന്നിയത്. ഞാൻ ബംഗ്ലാദേശിലും, നേപ്പാളിലും പോയിട്ടുണ്ട്, എനിക്ക് സ്വന്തം നാട്ടിൽ എത്തിയതുപോലെ തോന്നി. ഒരു വിദേശരാജ്യത്താണെന്ന തോന്നലേ ഉണ്ടായില്ല. പിത്രോദ പറഞ്ഞതായി ഉദ്ധരിച്ചു.
advertisement
സാം പിത്രോദയുടെ വിവാദ പരാമർശത്തിന് മറുപടിയായി ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരി കോൺഗ്രസ് പാർട്ടിയെ ആക്രമിച്ചു, "26/11 ന് ശേഷവും യുപിഎ പാകിസ്ഥാനെതിരെ കർശന നടപടിയെടുക്കാത്തതിൽ അതിശയിക്കാനില്ല" എന്ന് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 19, 2025 6:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'പാകിസ്ഥാനിലെത്തിയാല്‍ വീട്ടിലെത്തിയതു പോലെ'; കോൺഗ്രസിനെ വീണ്ടും വിവാദത്തിലാക്കി സാം പിത്രോദ